ഒല ഇലക്ട്രിക് സ്‌കൂട്ടറിന് തീ പിടിച്ചു, ഞെട്ടൽ: അന്വേഷിക്കുമെന്ന് കമ്പനി
നിർത്തിയിട്ട ഒലസ്‌കൂട്ടറിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊട്ടിഘോഷിച്ച് എത്തിയ ഒലയുടെ എസ്1 ഇലക്ട്രിക്ക് സ്‌കൂട്ടറിന് തീ പിടിച്ചു. പൂനെയിലാണ് സംഭവം. നിർത്തിയിട്ട ഒല സ്‌കൂട്ടറിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് ഒല ഇലക്ട്രിക്ക് വ്യക്തമാക്കി. ഒലയുടെ സുരക്ഷകാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പലരും തീപിടിക്കുന്ന വീഡിയോ പങ്കുവെക്കുന്നത്.
സുരക്ഷയ്ക്കാണ് മുൻഗണന, ഇക്കാര്യം ഞങ്ങൾ അന്വേഷിക്കും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും ഒല സിഇഒ ഭാവിഷ് അഗർവാൾ വ്യക്തമാക്കി. അതേസയം തീപിടിക്കാനുള്ള സാഹചര്യം എന്തെന്ന് പിന്നീട് വിശദീകരിക്കാമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തീ പിടിച്ച വണ്ടിയുടെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതാനണെന്നും കമ്പനി അറിയിക്കുന്നു. ഒല സ്‌കൂട്ടറുകൾ ജനങ്ങളിലേക്ക് എത്തിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. നേരത്തെ കൃത്യസമത്ത് എത്തിക്കാനാവുന്നില്ലെന്നായിരുന്നു കമ്പനിയുടെ പരാതി.
അതേസമയം അഞ്ച് മിനിറ്റില്‍ വാഹനങ്ങളുടെ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന പുതിയ സാങ്കേതികവിദ്യ യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് ഒല ഇലക്ട്രിക് സ്കൂട്ടർ. ഇസ്രയേല്‍ ആസ്ഥാനമായുള്ള സ്റ്റോര്‍ഡോട്ട് എന്ന ബാറ്ററി സാങ്കേതികവിദ്യ കമ്പനിയുമായി സഹകരിച്ചാണ് ഈ സ്വപ്‌നം ഓല യാഥാര്‍ഥ്യമാക്കുന്നത്. എക്‌സ്ട്രീം ഫാസ്റ്റ് ചാര്‍ജിംങ്(XFC) സാങ്കേതികവിദ്യയില്‍ വിദഗ്ധരായ സ്റ്റോര്‍ഡോട്ട് ഓലയുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. 2W, 4W ബാറ്ററികള്‍ ആഗോളവിപണിയിലേക്ക് നിർമിക്കാന്‍ ഓല ഇലക്ട്രിക് തയാറെടുക്കുകയാണ്. ഇതിനായി ഇന്ത്യയില്‍ പടുകൂറ്റന്‍ ഫാക്ടറി നിർമിക്കാനും പദ്ധതിയുണ്ട്.
Adjust Story Font
16