ഹോണ്ട ആക്ടീവയെ വെട്ടിക്കുമോ?; ദീപാവലിക്ക് കുറഞ്ഞ വിലയിൽ എസ്.വൺ ഇറക്കാൻ ഒല
കുറഞ്ഞ നിരക്കിൽ ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാക്കുന്നത് പെട്രോൾ സ്‌കൂട്ടറുകൾക്ക് വെല്ലുവിളിയുയർത്തും
ഒല എസ് വൺ പ്രോയിലൂടെ പ്രീമിയം സ്‌കൂട്ടർ രംഗം ലക്ഷ്യമിട്ട ശേഷം സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ എസ് വണ്ണിറക്കി സ്‌കൂട്ടർ മാർക്കറ്റ് പിടിക്കാൻ ഒല ഒരുങ്ങുന്നതായി വാർത്ത. 80000 രൂപയിൽ താഴെ വിലയുള്ള ഒല എസ് വണിന്റെ പുതിയ വേർഷൻ ദീപാവലിക്ക് കമ്പനി ഇറക്കുമെന്നാണ് വിവരം. രാജ്യത്തെ ജനപ്രിയ സ്‌കൂട്ടർ ബ്രാൻഡായ ഹോണ്ട ആക്ടീവയെ വെട്ടിക്കുകയാണ് ലക്ഷ്യം.
2022 ആഗസ്തിൽ ഒരു ലക്ഷം രൂപ വിലവരുന്ന എസ് വൺ മോഡൽ കമ്പനി പുറത്തിറക്കിയിരുന്നു. എസ് വൺ പ്രോയിലെ മിക്ക ഫീച്ചറുകളും അതിലും കുറഞ്ഞ വിലയിൽ ഇതിലൂടെ ലഭ്യമാക്കുകയായിരുന്നു. ഇപ്പോൾ അതിലും വില കുറഞ്ഞ മോഡലിറക്കി വിപണി പിടിക്കാനൊരുങ്ങുകയാണ് ഒല. ഹിന്ദുസ്ഥാൻ ടൈംസടക്കം സ്‌കൂട്ടറിന്റെ 80000 ത്തിൽ താഴെയായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നിരക്കിൽ ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാക്കുന്നത് പെട്രോൾ സ്‌കൂട്ടറുകൾക്ക് വെല്ലുവിളിയുയർത്തും.
പുതിയ ഒല എസ് വൺ പഴയതിന്റെ അതേ സവിശേഷതകൾ നിലനിർത്തും. എസ് വണ്ണിൽ ചെറു ബാറ്ററിയാണുള്ളത്. 3 കെ.ഡബ്ല്യു.എച്ച് ബാറ്ററി അഞ്ചു മണിക്കൂർ കൊണ്ടാണ് ചാർജ് ചെയ്യാനാകും. മുഴുവൻ ചാർജാക്കിയാൽ എക്കോ മോഡിൽ 128 കിലോമീറ്റർ ഓടിക്കാനാകും. നോർമൽ, സ്പോർട്സ് മോഡുകളുമുണ്ട്. യഥാക്രമം 101, 90 കിലോമീറ്ററാണ് ഇവയുടെ റേഞ്ച്. എസ്. 1 പ്രോയിലുള്ള ഹൈപ്പർ മോഡ് ഈ മോഡലിനില്ല. എസ്. 1 പ്രോ ഇ- സ്‌കൂട്ടറിന് 1,39,999 രൂപയാണ് നിലവിൽ എക്സ് ഷോറൂം വില.
2024 ഓടെ തങ്ങളുടെ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് ഒല ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 500 കിലോമീറ്റർ വരെ കാർ ഓടിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 0-100 കിലോ പർ അവർ അക്സിലറേഷൻ നാലു സെക്കൻഡ് കൊണ്ട് സാധ്യമാകുമെന്നും കമ്പനി പറയുന്നുണ്ട്.
The news is that Ola is preparing to capture the scooter market by launching S One at a reasonable price
Adjust Story Font
16