റോഡിലൂടെ ഒഴികെ ഏത് വഴിയിലൂടെയും പോകാം; പൊളാരിസിന്റെ പുതിയ എടിവി പുറത്തിറങ്ങി
റോൾ കേജുള്ള ഈ മോഡലിൽ രണ്ടു പേർക്കാണ് സഞ്ചരിക്കാൻ സാധിക്കുക.
വാഹനപ്രേമികളിൽ മിക്കവരും ഒരിക്കലെങ്കിലും ഓടിക്കാൻ ഇഷ്ടപ്പെടുന്ന വാഹനമാണ് എനി ടെറൈൻ വെഹിക്കളുകൾ അഥവാ എടിവികൾ. പേര് പോലെ തന്നെ ഏത് തരത്തിലുള്ള ഭൂപ്രദേശങ്ങളിലും കൊണ്ടുപോകാൻ സാധിക്കുന്ന വാഹനമാണ് ഇത്. ഇന്ത്യയിൽ എടിവികൾ വിൽക്കുന്ന കമ്പനി അമേരിക്കക്കാരനായ പൊളാരിസാണ്. ഇപ്പോൾ പുതിയ എടിവി അവതരിപ്പിച്ചിരിക്കുകയാണ കമ്പനി- പൊളാരിസ് RZR Pro R Sport എന്നാണ് പുതിയ മോഡലിന്റെ പേര്.
പൊതുനിരത്തിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത വാഹനമാണ് RZR Pro R Sport. ഓഫ് റോഡ് സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ മാത്രമേ നിയമം അനുവദിക്കുകയുള്ളൂ.
ഫോർ വീൽ ഡ്രൈവുള്ള RZR Pro R Sport ന് 1,880 മില്ലി മീറ്റർ നീളവും 406 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. റോൾ കേജുള്ള ഈ മോഡലിൽ രണ്ടു പേർക്കാണ് സഞ്ചരിക്കാൻ സാധിക്കുക. 4 സ്‌ട്രോക്ക് DOHC ഇൻലൈൻ ഫോർ സിലിണ്ടർ എന്ന 225 ബിച്ച്പി കരുത്തുള്ള എഞ്ചിനാണ് ഈ വാഹനത്തിന്റെ പവർ ഹൗസ്. പ്രോ പെർഫോമൻസ് ട്രൂ, 2 വീൽ ഡ്രൈവ്, 4 വീൽ ഡ്രൈവ്, 4 വീൽ ഡ്രൈവ് ലോക്ക് എന്നീ മോഡുകളിൽ വാഹനം ഉപയോഗിക്കാൻ സാധിക്കും.
റോഡിൽ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ ഇന്ധനക്ഷമത കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ ആദ്യ പൊളാരിസ് RZR PRO R Sport ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഡെലിവറി ചെയ്തതായും കമ്പനി അറിയിച്ചു.
59 ലക്ഷമാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.
Adjust Story Font
16