വില 1.16 കോടി; ബിഎംഡബ്ല്യു ഐഎക്‌സ് പുറത്തിറക്കി ഒരു ദിവസം കൊണ്ട് വിറ്റുതീർന്നു
0-100 കിലോമീറ്റർ / മണിക്കൂർ വേഗത്തിലേക്ക് 6.1 സെക്കൻഡിൽ എത്താനാകും
ബിഎംഡബ്യൂ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച ഇവി കാർ ഐഎക്‌സ് എസ്‌യുവിയുടെ വില 1.16 കോടിയാണ്, പക്ഷേ പുറത്തിറക്കി ഒരു ദിവസം കൊണ്ട് വിറ്റുതീർന്നിരിക്കുകയാണ് വാഹനം. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വെഹിക്കിൾ പൂർണമായി പുറത്തുനിർമിച്ച് വരുന്നതിനാൽ ചെറിയ ബാച്ചുകളായി ഓരോ വർഷവും കൊണ്ടുവരികയാണ് ചെയ്യുക. ഈ വർഷത്തെ ബാച്ചിൽ എത്ര വാഹനങ്ങളുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ജർമൻ നിർമാതാക്കൾ പുറത്തിറക്കുന്ന ഈ വാഹനത്തിന് ഇന്ത്യയിലൊട്ടാകെ എക്‌സ് ഷോറൂം വില 1.16 കോടിയാണ്.
Change has arrived. A first of its kind in a future-oriented generation of automobiles, the first all-electric BMW iX is the emblem of a new era of mobility. A driving experience redefined. It's joy, born again.
— bmwindia (@bmwindia) December 13, 2021
Visit https://t.co/a8Z5kcvZRa#BMWiX #JoyBornAgain #JoyElectrified pic.twitter.com/Wypz022KW3
വാഹനത്തിന്റെ ശേഷിയും വിശേഷവും
ആഢംബര കാർ നിർമാതാക്കളായ ബിഎംഡബ്യൂ അവരുടെ ആദ്യ ഇവി കാർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബിഎംഡബ്യൂ ഐ എക്സ് എന്നാണ് ഈ സിബിയു എസ്.യു.വി (പൂർണമായും വിദേശത്തു നിർമിച്ച ശേഷം ഇറക്കുമതി ചെയ്യുന്നവ) കാറിന്റെ പേര്. കമ്പനിയുടെ അഞ്ചാം തലമുറ ഇ ഡ്രൈവ് സാങ്കേതിക വിദ്യയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് റിയർ ആക്‌സിലുകളിലായി ഓരോന്നു വീതം ഇലക്ട്രിക് മോട്ടോറുകളുമായുള്ള ഇൻറഗ്രേറ്റഡ് ഡ്രൈവ് യൂനിറ്റുണ്ടാകും. 76.6 കിലോവാട്ടാണ് ഇതിന്റെ ബാറ്ററി പാക്കിന്റെ കരുത്ത്. പരമാവധി 425 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പരമാവധി പവർ 322 ബിഎച്പിയാണ്. മാക്‌സിമം ടോർക് ഔട്ട്പുട്ട് 630 എൻഎം ആണ്. 0-100 കിലോമീറ്റർ / മണിക്കൂർ വേഗത്തിലേക്ക് 6.1 സെക്കൻഡിൽ എത്താനാകും.
From using green power for production to sourcing secondary materials for all parts, take a peek into everything that makes the fully-electric, all-wheel #BMW iX the greenest of them all.#BMWiX #JoyBornAgain #JoyElectrified pic.twitter.com/021yrEmzq8
— bmwindia (@bmwindia) December 11, 2021
നാല് തരത്തിലുള്ള ചാർജറുകൾ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ സാധിക്കും. 2.3 കിലോവാട്ട് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ 100 ശതമാനം ചാർജാകാൻ ഏകദേശം 36 മണിക്കൂറെടുക്കും. 11 കിലോവാട്ട് എസി വാൾ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ ചാർജിങ് സമയം ഏഴു മണിക്കൂറായും കുറയും. ഇനി 50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ 73 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജാകും. 150 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം ചാർജ് ചെയ്യാൻ വെറും 31 മിനിറ്റുകൾ മതി. പക്ഷേ ഇത്തരത്തിലുള്ള 50 കിലോവാട്ട് ,150 കിലോവാട്ട് ഡിസി ചാർജറുകൾ ഇന്ത്യയിൽ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമല്ല എന്നത് മറ്റൊരു കാര്യം.
Not just any ⭐️⭐️⭐️⭐️⭐️ rating.
— BMW i (@BMWi) December 10, 2021
The BMW iX has been awarded the highest possible five-star rating in the @EuroNCAP safety assessment. #THEiX #bornelectric pic.twitter.com/Wk5rBMrXA6
ബിഎംഡബ്യുവിന്റെ സ്ഥിരം ഡിസൈൻ പാറ്റേണുകളിൽ നിന്ന് മാറി വലിയ ഗ്രില്ലോടു കൂടി ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനാണ് ഐഎക്സിന്. റേഡിയേറ്റർ ഇല്ലാത്തതിനാൽ എയർ ഇൻടേക്ക് ആവശ്യമില്ല അതുകൊണ്ട് ഗ്രിൽ അടച്ചതാണ്. വലിയ എൽഇഡി ഹെഡ് ലാമ്പുകളാണ് നൽകിയിരിക്കുന്നത്. എയറോ ഡൈനാമിക്സിനു വേണ്ടി വലിയ എയർ ഇൻലെറ്റുകളും മുന്നിൽ നൽകിയിട്ടുണ്ട്.
BMW iX electric car fully sold out in a day post its launch @BMW pic.twitter.com/2AkqfwcnNz
— Swati Khandelwal Jain (@SwatiKJain) December 14, 2021
ഇന്റീരിയറിലേക്ക് വന്നാൽ ബിഎംഡബ്യൂ എക്സ് 5ന് സമാനമായ ഇന്റീരിയറാണ് നൽകിയിരിക്കുന്നത്. 14.9 ഇഞ്ചിന്റെ വലിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് നൽകിയിരിക്കുന്നത്. സ്വിച്ചുകളുടെ എണ്ണം വളരെ കുറഞ്ഞ ഐഎക്സിന്റെ ഒട്ടുമിക്ക നിയന്ത്രണങ്ങളും ആ സിസ്റ്റം വഴി ലഭിക്കും. ഡ്രൈവ്/ഗിയർ മോഡുകൾ തീരുമാനിക്കുന്നത് നടുവിലെ നോബ് വഴിയാണ്. 18 സ്പീക്കറുകളാണ് വാഹനത്തിലാകമാനമുള്ളത്. 4 സോൺ എസി, 360 ക്യാമറ, റിവേഴ്സ് അസിസ്റ്റന്റ് തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഐഎക്സിലുണ്ട്.
എബിഎസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ, ടിപിഎംസ് കൂടാതെ ഗ്ലോബൽ എൻകാപ്പ് സേഫ്റ്റി റേറ്റിങിൽ 5 സ്റ്റാർ റേറ്റിങും ഐഎക്സിന് ലഭിച്ചിട്ടുണ്ട്. ബെൻസിന്റെ ഇക്യുസി, ഓഡി ഇ-ട്രോൺ, ജാഗ്വാർ ഐ പേസ് എന്നിവയോട് നേരിട്ട് ഏറ്റുമുട്ടുന്ന ഐഎ്സിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 1.16 കോടിയിലാണ്.
Adjust Story Font
16