Quantcast

ഇത് ബി.എം.ഡബ്ല്യൂ, മിനി കൂപ്പർ കാറുകളുടെ ശവപ്പറമ്പ്; നാഥനില്ലാതെ മുവ്വായിരം ആഡംബര കാറുകൾ!

ആറു വര്‍ഷത്തിലേറെയായി കട്ടപ്പുറത്താണ് ഈ വാഹനങ്ങള്‍

MediaOne Logo

abs

  • Published:

    22 Sep 2021 7:07 AM GMT

ഇത് ബി.എം.ഡബ്ല്യൂ, മിനി കൂപ്പർ കാറുകളുടെ ശവപ്പറമ്പ്; നാഥനില്ലാതെ മുവ്വായിരം ആഡംബര കാറുകൾ!
X

മെഴ്‌സിഡസ് ബെൻസും മിനി കൂപ്പറുമൊക്കെ ആരെങ്കിലും വെറുതെയിടുമോ? ഇല്ലെന്നാണ് ഉത്തരം പറയുന്നതെങ്കിൽ കനഡയിലെ നോവ സ്കോട്ടിയ പ്രവിശ്യയിലെ ഹാലിഫക്‌സ് ഹാർബർ വരെയൊന്ന് പോകണം. അപ്പോൾ കാണാം, ഉപേക്ഷിക്കപ്പെട്ട ബെൻസ് കാറുകളുടെ നീണ്ട നിര. പത്തും ഇരുപതുമല്ല, മുവ്വായിരത്തോളം കാറുകളാണ് ആറു വർഷത്തിലേറെയായി ഹാലിഫക്‌സിലെ കാർ 'ശവപ്പറമ്പിൽ' വെയിലും മഴയും കൊള്ളുന്നത്!.

2015 ഫെബ്രുവരിയിലുണ്ടായ ശൈത്യക്കാറ്റാണ് ഈ വാഹനങ്ങളെ കട്ടപ്പുറത്താക്കിയത്. കനത്ത കാറ്റിൽ വെള്ളവും ഉപ്പും വാഹനങ്ങൾക്കുള്ളിൽ കയറിയതോടെ ഇവ ഉപയോഗശൂന്യമാകുകയായിരുന്നു. അന്നു മുതൽ ലേലത്തട്ടിൽ കിടക്കുകയാണ് ഈ കാറുകൾ. എഞ്ചിനുകളെല്ലാം കേടുവന്ന സാഹചര്യത്തിൽ ഇവ ഓൺ ചെയ്യാൻ മാർഗങ്ങളില്ല എന്നാണ് അധികൃതർ പറയുന്നത്.

ബിഎംഡബ്യൂ 2,3,4,5,6,,7 സീരീസുകൾ, ഐ3 ഇലക്ട്രിക് ഹാച്ച്, ഐ8 ഇലക്ട്രിക് കൂപ്പെ, എക്‌സ്1 ക്രോസ് ഓവർ, ഇസെഡ്4 റോഡ്‌സ്റ്റർ, മിനികൂപ്പർ, കൂപ്പർ കൺവർട്ടബ്ൾ, മിനി പേസ്മാൻ, മിനി റോഡ്‌സ്റ്റർ എന്നിവയാണ് ഒന്നിനും കൊള്ളാതെ കിടക്കുന്നത്.



തുറമുഖത്തിനടുത്ത് നിർത്തിയിട്ട കാർ ശേഖരത്തിന് കമ്പനികൾ പിഴയൊടുക്കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. വാഹനങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിദിനം പതിനായിരം ഡോളർ നൽകണം എന്നാണ് ഒന്റാറിയോയിലെ ഡിവിഷണൽ കോർട്ട് ഉത്തരവിട്ടിരുന്നത്. വിധിക്കെതിരെ ബിഎംഡബ്യൂ അപ്പീൽ പോയിട്ടുണ്ട്. വേണ്ടത്ര സ്‌റ്റോറേജ് സൗകര്യം ഒരുക്കിയില്ല എന്നാരോപിച്ച് ഹാലിഫക്‌സ് ഓട്ടോപോർട്ടിൽ നിന്ന് 175 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിഎംഡബ്യൂ നൽകിയ കേസും കോടതിയുടെ പരിഗണനയിലാണ്.

TAGS :

Next Story