മഹാമാരിക്കാലത്തും റെക്കോർഡ് വിൽപ്പന നേടി റോൾസ് റോയ്‌സ്
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലുള്ള വിൽപ്പനയാണിത്
കോവിഡും ഒമിക്രോണും ലോകത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്കെതിരെ വെല്ലുവിളിയുയർത്തിയ സാഹചര്യത്തിലും റെക്കോർഡ് വിൽപ്പന നേടിയിരിക്കുകയാണ് റോൾസ് റോയ്‌സ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലുള്ള വിൽപ്പനയാണിത്. 2021 ൽ ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് 5,586 റോൾസ് റോയിസ് മോട്ടോർ കാറുകൾ വിതരണം ചെയ്തതായും റോൾസ് റോയിസിന്റെ വിൽപന 49 ശതമാനം വർധിച്ചതായും ജർമ്മൻ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാതാവ് പറഞ്ഞു.
Our CEO, Torsten Müller-Ötvös, has just announced the highest-ever annual sales results in the marque's 117-year history. In 2021 we delivered 5,586 #RollsRoyce motor cars to clients around the world, an increase of 49% on last year's total.
— Rolls-Royce Motor Cars (@rollsroycecars) January 10, 2022
Read more: https://t.co/Yu5JfhcGBb pic.twitter.com/Xydwnkx6fX
റോൾസ് റോയിസിന്റെ പുതിയ 'ഗോസ്റ്റ്' കൂപ്പും 2.6-ടൺ, 350,000-യൂറോ കള്ളിനൻ എസ്യുവിയുമാണ് ഡിമാൻഡ് ശക്തിപ്പെടുത്തിയത്. റോൾസ്-റോയ്സ് മോട്ടോർ കാറുകളെ സംബന്ധിച്ചിടത്തോളം 2021 അസാധാരണമായ വർഷമായിരുന്നു, റോൾസ്-റോയ്സ് മോട്ടോർ കാർസ് ചീഫ് എക്സിക്യൂട്ടീവ് ടോർസ്റ്റൺ മുള്ളർ-ഓട്ടോസ് പ്രസ്താവനയിൽ പറഞ്ഞു. 117 വർഷത്തിന്റെ പാരമ്പര്യമുള്ള ബ്രാൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും കാറുകൾ വിൽപ്പന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റോൾസ് റോയ്സിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാറായ സ്പെക്ട്രെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റോൾസ് റോയ്‌സ്.
Adjust Story Font
16