Quantcast

ഗിന്നസ് ബുക്കില്‍ കയറി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ ക്ലാസിക് 350 ന്റെ ലോഞ്ചിങ് ചടങ്ങ് യൂട്യൂബില്‍ 19,564 പേർ തത്സമയം കണ്ടതാണ് റെക്കോര്‍ഡിന് അര്‍ഹമാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2021-10-09 12:05:22.0

Published:

9 Oct 2021 11:48 AM GMT

ഗിന്നസ് ബുക്കില്‍ കയറി റോയല്‍ എന്‍ഫീല്‍ഡ്
X

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ക്ലാസിക് 350 ന്റെ ലോഞ്ചിങ് ചടങ്ങാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. സെപ്തംബര്‍ ഒന്നിന് രാവിലെ 11.30 മുതല്‍ 12 വരെ നടന്ന ചടങ്ങ് യൂട്യൂബില്‍ 19,564 പേർ തത്സമയം കണ്ടതാണ് റെക്കോര്‍ഡിന് അര്‍ഹമാക്കിയത്. ഒരു ബൈക്കിന്റെ പ്രകാശന ചടങ്ങ് യൂട്യൂബില്‍ തത്സമയം ഇത്രയുമധികം പേര്‍ കാണുന്നത് ഇതാദ്യമാണ്. നിലവില്‍ വീഡിയോ ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു.


2021 ക്ലാസിക് 350, അതിന്റെ മുന്‍ഗാമിയോട് സമാനമാണെന്ന് തോന്നുമെങ്കിലും മിക്കവാറും എല്ലാ ഘടകങ്ങളും പുതിയതാണ്. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍, പ്ലാറ്റ്ഫോം തുടങ്ങി അടിമുടി മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്രോമിയം ബെസല്‍ നല്‍കിയിട്ടുള്ള റൗണ്ട് റിയര്‍വ്യൂ മിറര്‍, ടിയര്‍ ഡ്രോപ്പ് ഡിസൈനില്‍ ഒരുക്കിയിട്ടുള്ള പെട്രോള്‍ ടാങ്ക്, മുന്നിലും പിന്നിലുമായി ഫെന്‍ഡറുകള്‍ തുടങ്ങിയവയാണ് വാഹനത്തെ മനോഹരമാക്കുന്നത്. 349 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുത്തന്‍ ക്ലാസിക്കിന്റെ കരുത്ത്. ഈ എന്‍ജിന്‍ 20.2 ബിഎച്ച്പി പവറും 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡാണ് ഇതിലെ ഗിയര്‍ ബോക്സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ്. 300 എംഎം, 270 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യൂവല്‍ ചാനല്‍ എബിഎസും വാഹനത്തിന് സുരക്ഷയൊരുക്കുന്നു. 195 കിലോഗ്രാം ആണ് ബൈക്കിന്റെ ഭാരം.



അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക് 350 ന് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് വില. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350. 2009 ല്‍ പുറത്തിറങ്ങിയ ശേഷം ഇന്ത്യയില്‍ 30 ലക്ഷം ബൈക്കുകളാണ് വിറ്റത്. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയുടെ 60 മുതല്‍ 70 ശതമാനം വരെയും കയ്യാളുന്നത് ക്ലാസിക് 350 ആണ്.

Next Story