ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്ക് സ്‌കോഡയും; എന്യാക് iV 2022 ലെത്തും
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ഇവി മോഡലുകളും ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് ചെക്ക് നിർമാതാക്കളായ സ്‌കോഡയും. കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനം എന്യാക് iV 2022ൽ ഇന്ത്യയിലെത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ പ്രധാനപ്പെട്ട ഇവി മോഡലുകളും ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് എന്യാക് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഇലക്ട്രിക് വാഹന വിപണി സജീവമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ പ്രമുഖ വാഹന നിർമാതാക്കളെല്ലാം അവരുടെ ഇവി മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആഗോള ഇവി വിപണി സ്‌കോഡ പഠിക്കുകയാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിന്റെ പരീക്ഷണാർത്ഥമാണ് എന്യാക്കിന്റെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശനം. 40 ലക്ഷത്തിനടുത്തായിരിക്കും എന്യാക്കിന്റെ വില. 2021 ലെ മികച്ച ഇലക്ട്രിക് എസ്‌യുവിക്കുള്ള ഗോൾഡൻ സ്റ്റീറിങ് വീല്‍ അവാര്‍ഡ് അവാര്‍ഡ് എന്യാക്കിനായിരുന്നു.
#ENYAQiV won the Golden Steering Wheel 2021 for best electric SUV. Voted by readers of #AutoBild 👏🏻👏🏻 @autobild @skodaautonews https://t.co/m4PKh7UVO4
— Stepan Rehak (@StepanRehak) November 10, 2021
2020 സെപ്തംബറിലായിരുന്നു കമ്പനി എന്യാക് അവതരിപ്പിച്ചത്. ഫോക്‌സ് വാഗൺ ഗ്രൂപ്പിന്റെ എംഇബി ആർക്കിടെക്ടചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് മോഡൽ. മൂന്ന് ബാറ്ററി ശേഷിയിൽ പ്രവർത്തിക്കുന്ന മോട്ടോറാണ് എന്യാക്കിന്റെ കരുത്ത്. ഒറ്റ ചാർജിൽ 340- 510 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഡ്രൈവിങ് റേഞ്ച്. ഇന്ത്യയിൽ ചെറിയ ബാറ്ററി ഓപ്ഷനുകളുള്ള ടൂ വീൽ ഡ്രൈവ് പതിപ്പ് സ്‌കോഡ വാഗ്ദാനം ചെയ്യുന്നു
അതേസമയം ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 2021 സാമ്പത്തിക വർഷത്തിലെ മൊത്തം ഇവി വിൽപ്പനയെ മറികടക്കുകയും 234 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16