Quantcast

ഇനിയും ചൈനയ്ക്ക് മുന്നിൽ കാത്തിരിക്കാൻ വയ്യ; സ്വന്തം സെമി കണ്ടക്ടർ പ്ലാന്റ് ആരംഭിക്കാൻ ടാറ്റ

പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി ലഭ്യമാക്കാനായി തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായി ടാറ്റ മോട്ടോർസ് ചർച്ച നടത്തി.

MediaOne Logo

Web Desk

  • Published:

    26 Nov 2021 4:14 PM GMT

ഇനിയും ചൈനയ്ക്ക് മുന്നിൽ കാത്തിരിക്കാൻ വയ്യ; സ്വന്തം സെമി കണ്ടക്ടർ പ്ലാന്റ് ആരംഭിക്കാൻ ടാറ്റ
X

ഇന്ത്യൻ വാഹനവിപണി ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ചോദ്യമാണ് സെമി കണ്ടക്ടർ ക്ഷാമം എന്നത്. ഇന്ത്യൻ വാഹന വിപണിയിലെ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ പ്രശ്‌നമാണ് സെമി കണ്ടകറുകളുടെ അഥവാ ചിപ്പുകളുടെ ക്ഷാമം. ഒരു ആധുനിക കാറിന്റെ നിർമാണത്തിന് ഏകദേശം 1,000 ത്തോളം ചിപ്പുകൾ ആവശ്യമാണ്.

കോവിഡും സ്മാർട്ട് ഫോൺ വ്യവസായത്തിന് ചിപ്പുകളുടെ ആവശ്യം കൂടിയതും പ്രധാന സെമി കണ്ടക്ടർ നിർമാതാക്കളായ ചൈനയിൽ നിന്നുള്ള ലഭ്യത കുറഞ്ഞതാണ് ലോകത്താകമാനം ചിപ്പ് ക്ഷാമത്തിന് ഇടയാക്കിയത്. ഇതിനെ തുടർന്ന് ഇന്ത്യയിലെ ഒട്ടുമിക്ക വാഹന നിർമാണ കമ്പനികളും അവരുടെ ഉത്പാദനം കുറയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. അത് പല ജനപ്രിയ മോഡലുകളുടെയും ബുക്കിങ് പിരീഡ് ആറു മാസത്തിന് മുകളിൽ വരെയാകാൻ കാരണമായിരുന്നു.

ആ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ ഇന്ത്യയിൽ തന്നെ 300 മില്യൺ യുഎസ് ഡോളർ മുതൽമുടക്കി സെമി കണ്ടക്ടർ അസംബ്ലി-ടെസ്റ്റിങ് യൂണിറ്റും ആരംഭിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി ലഭ്യമാക്കാനായി തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായി ടാറ്റ മോട്ടോർസ് ചർച്ച നടത്തി.

ഒരു ഔട്ട് സോഴ്‌സഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് യൂണിറ്റാണ് (ഒഎസ്എടി) ടാറ്റ ആരംഭിക്കുന്നത് ഇവിടെ വച്ച് സിലിക്കൺ വേഫറുകൾ സെമി കണ്ടക്ടർ ചിപ്പുകളാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുക. 4,000 പേർക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റ് അടുത്ത വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും.

Summary: India's Tata in talks to set up $300 million semiconductor assembly unit

TAGS :

Next Story