പ്രകൃതിസൗഹൃദ യാത്ര; ഹൈഡ്രജൻ സ്‌കൂട്ടറുമായി ടി.വി.എസ് മോട്ടോർസ്
വാഹനത്തിന്റെ പാറ്റൻറ് ഇമേജാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ പ്രവർത്തിക്കുന്ന ഐക്യൂബ് സ്‌കൂട്ടർ പുറത്തിറക്കാൻ ടി.വി.എസ് മോട്ടോർസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രകൃതിസൗഹൃദമായ യാത്രാമാർഗങ്ങൾ ഒരുക്കണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ വാഹനം പുറത്തിറക്കുന്നതെന്നാണ് വിവരം. വാഹനത്തിന്റെ പാറ്റൻറ് ഇമേജാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എക്‌സ്പ്രസ് ഡ്രൈവ്‌സടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ബാറ്ററി സഹിതമുള്ള ഹൈഡ്രജൻ പവറിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറിന്റെ പാറ്റൻറാണ് ചിത്രത്തിലുള്ളത്. പ്രഷർ റഗുലേറ്റർ, ഫ്‌ളോ മീറ്റർ, ഷട്ട് ഓഫ് വാൾവ് എന്നിവ സ്‌കൂട്ടറിന്റെ സിംഗ് ആർമിന്റെ സമീപത്ത് സ്ഥാപിച്ചിരിക്കുന്നതായാണ് കാണിക്കുന്നത്. ഫ്രണ്ട് ഡൗൺട്യൂബിനോട് ചേർന്നുള്ള രണ്ട് ഹൈഡ്രജൻ ഫ്യൂവൽ കാനിസ്‌റ്റേഴ്‌സ് തമ്മിൽ ഫ്രണ്ട് അപ്പാരനിൽ വെച്ച് ഫില്ലർ നോസിൽ കൊണ്ട് ഒരു പൈപ്പിലൂടെ ബന്ധിപ്പിച്ചതായും ചിത്രത്തിലുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറിലേത് പോലെ സീറ്റിനടിയിലായാണ് ഫ്യുവൽ സെല്ലുകളുള്ളത്. അതിനാൽ സർവീസിനായി ഇവ പുറത്തെടുക്കാൻ എളുപ്പമായിരിക്കും. ഫ്‌ളോർ ബോർഡിന് താഴെയായി ബാറ്ററി പാക്കുമുണ്ട്. ഈ ബാറ്ററി ആവശ്യാനുസരണം അധിക പെർഫോമൻസ് നൽകുന്നു, കൂടാതെ ഡിസെലറേഷൻ അല്ലെങ്കിൽ ബ്രേക്കിംഗിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജ്ജം ഇത് സംഭരിക്കുകയും ചെയ്യുന്നു. പവർ ഡിമാൻഡ് കുറവായിരിക്കുമ്പോൾ ബാറ്ററി പായ്ക്ക് ഇന്ധന സെൽ ഉപയോഗിച്ച് റീചാർജ് ചെയ്യാനും കഴിയും. സാധാരണ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ടാകുന്ന റെഗുലർ ബാറ്ററി പാക്കും പുതിയ മോഡലിലുണ്ടാകുമെന്നാണ് പാറ്റൻറ് വ്യക്തമാക്കുന്നത്. ഇത് ലിഥിയം അയേൺ ബാറ്ററി യൂണിറ്റായിരിക്കും. ചിത്രത്തിൽ മോട്ടോർ ദൃശ്യമല്ലെങ്കിലും ടിവിഎസ് ഐക്യൂബിലുള്ള ഹബ് മോട്ടറുണ്ടാകും.
പേറ്റന്റ് ഡോക്യുമെന്റിൽ മോട്ടോറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കാര്യമായൊന്നുമില്ലെങ്കിലും വാഹനം നിലവിലുള്ള TVS iQubeലെ 4.4kW ശേഷിയുള്ള ഒരു ഹബ്-മൌണ്ട് യൂണിറ്റ് ആയിരിക്കാനാണ് സാധ്യത. നിലവിലുള്ള TVS iQube-ൽ 4.4kW മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്, 140 കിലോമീറ്റർ ഓടാൻ ഇത് പര്യാപ്തമാണെന്നാണ് അവകാശപ്പെടുന്നത്. TVS iQube Electric ന് 3 വേരിയന്റുകളുണ്ട്. 1.38 മുതൽ 1.61 ലക്ഷം രൂപ വരെയാണ് വില.
TVS Motors with Hydrogen Scooter
Adjust Story Font
16