റേസിങ് വീരൻ വെസ്പ റേസിങ്ങ് സിക്സ്റ്റീസ് പുതിയ നിറങ്ങളിൽ ലഭ്യമാകും
1.32 ലക്ഷം രൂപ വിലയുള്ള സ്റ്റാൻഡേർഡ് SXL 125, SXL 125 സ്‌പോർട്‌സ് എന്നിവയുടെ വിലയിൽ വെസ്പ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല
നിരത്തുകളിലെ സ്‌കൂട്ടറുകളില്‍ പുതിയ ട്രെൻഡുമായാണ് വെസ്പ റേസിങ്ങ് സിക്സ്റ്റീസ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ വെസ്‌പ എസ്‌എക്‌സ്‌എൽ സ്കൂട്ടറുകൾ പുതിയ നിറങ്ങളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് എസ്എക്‌സ്‌എൽ, എസ്എക്‌സ്‌എൽ സ്പോർട്സ്, എസ്എക്‌സ്‌എൽ റേസിംഗ് സിക്സ്റ്റീസ് എന്നിവയാണ് പുതിയ നിറങ്ങളിൽ നിരത്തുകൾ കീഴടക്കാൻ ഒരുങ്ങുന്നത്.
മിഡ്‌നൈറ്റ് ഡെസേർട്ട്, ടസ്കാനി സൺസെറ്റ്, സണ്ണി എസ്‌കേഡ്, ജേഡ് സ്ട്രീക്ക് എന്നിങ്ങനെ നാല് പുതിയ കളറുകളാണ് റേസിംഗ് സിക്സ്റ്റീസിനു മാത്രം നൽകിയിരിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം പുതിയ ശൈലിയിലും ചടുലതയോടെയും വെസ്പ അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് കളർ ലോഞ്ചിങിന് പിന്നാലെ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ ഡീഗോ ഗ്രാഫി പറഞ്ഞു.
വെസ്‌പ ഒരു സ്‌കൂട്ടർ മാത്രമല്ല, ഇറ്റാലിയൻ ജീവിതശൈലിയുടെയും ഇന്ത്യയിൽ നിന്ന് വലിയ സ്‌നേഹം നേടിയ പാരമ്പര്യത്തിന്റെയും പ്രതീകമാണ്. വെസ്പയുടെ പുതിയ കളർ പോർട്ട്‌ഫോളിയോ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്ന മികച്ച വേരിയന്റ് തിരഞ്ഞെടുക്കാനാകും. റൈഡർമാർക്ക് പുതിയ റൈഡിംഗ് അനുഭവം നൽകുന്നതിനുമുള്ള നിരവധി ചോയ്‌സുകൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
1.32 ലക്ഷം രൂപ വിലയുള്ള സ്റ്റാൻഡേർഡ് SXL 125, SXL 125 സ്‌പോർട്‌സ് എന്നിവയുടെ വിലയിൽ വെസ്പ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വലിയ SXL 150 വേരിയന്റുകൾക്ക് 1.46 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, മഹാരാഷ്ട്ര) വില. പുതുതലമുറ വാഹനങ്ങളിലെ ഫീച്ചറുകളായ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, യുഎസ്ബി എന്നിവയാണ് വെസ്‌പയുടെ റേസിംഗ് പതിപ്പിന്റെ പ്രത്യേകത. ഈ രണ്ട് സ്‌കൂട്ടറുകളും മിഡ്‌നൈറ്റ് ഡെസേർട്ട് (ഡാർക്ക് ബ്ലൂ), ടസ്കാനി സൺസെറ്റ് (അഗാധമായ ഓറഞ്ച്) സ്‌പോർട്ടിനൊപ്പം സണ്ണി എസ്‌കേഡിലും (യെല്ലോ) ലഭ്യമാണ്.
Adjust Story Font
16