ഫോക്‌സ്‌വാഗന്‍ കാറുകള്‍ ഇനി മാസവാടകയ്ക്ക് സ്വന്തമാക്കാം
സെഡാന്‍ വെന്റോ 27,000 രൂപയ്ക്കും പോളോ 16,500 രൂപയ്ക്കും ടിറോക്ക് 59,000 രൂപയ്ക്കുമാണ് ലഭിക്കുക
മാസവാടകയ്ക്ക് കാറുകള്‍ നല്‍കുന്ന പദ്ധതിയുമായി ഫോക്‌സ്‌വാഗന്‍ ഇന്ത്യ. ഒറിക്‌സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഫോക്‌സ്‌വാഗന്‍ ഈ സൗകര്യം ലഭ്യമാക്കുക. രാജ്യത്തെ 30 ഷോറൂമുകളിലാണ് ഈ സൗകര്യം ഒരുക്കുക. ഡല്‍ഹി എന്‍സിആര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ 30 ഡീലര്‍ഷിപ്പുകളിലാണ് ആദ്യ ഘട്ടമായി പദ്ധതി നടപ്പിലാക്കുക.
സെഡാന്‍ വെന്റോ 27,000 രൂപയ്ക്കും പോളോ 16,500 രൂപയ്ക്കും ടിറോക്ക് 59,000 രൂപയ്ക്കുമാണ് ലഭിക്കുക. വാഹനത്തിന്റെ ഇന്‍ഷുറസ്, പരിപാലന ചെലവ്,100 ശതമാനം ഓണ്‍ ഫിനാന്‍സിങ് എല്ലാം ചേര്‍ന്നതാണ് വാടക. 48,26,24 മാസത്തേയ്ക്കാണ് കാറുകള്‍ വാടകയ്ക്ക് നല്‍കുന്നത്.
വാഹനം അപ്‌ഗ്രേഡ് ചെയ്യാനും തിരിച്ചു നല്‍കാനും സാധിക്കുമെന്നും ഫോക്‌സ്‌വാഗന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ മാസം 23 ന് പുറത്തിറങ്ങുന്ന തൈഗുണ്‍ എസ്‌യുവി മാസവാടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Adjust Story Font
16