Quantcast

കാത്തിരിപ്പുകള്‍ക്ക് വിരാമം; ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി ശ്രേണിക്കായി ഒരുക്കിയിട്ടുള്ള വാഹനമാണ് ടൈഗൂണ്‍

MediaOne Logo

Web Desk

  • Published:

    23 Sep 2021 8:12 AM GMT

കാത്തിരിപ്പുകള്‍ക്ക് വിരാമം; ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയിലെത്തി
X

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി ശ്രേണിക്കായി ഒരുക്കിയിട്ടുള്ള വാഹനമാണ് ടൈഗൂണ്‍.10.49 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.



ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ സ്റ്റാൻഡേർഡ് & GT എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് ടൈഗൂണ്‍ എത്തുന്നത്. രണ്ട് എഞ്ചിനുകളും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളുമാണ് ഈ എസ്‍യുവിക്കുള്ളത്. എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, എൽ.ഇ.ഡി ഡിആര്‍എല്‍, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ക്രോം ഇൻസെർട്ടുകളുള്ള ബീഫ് ക്ലാഡിംഗ്, ഫാക്സ് സ്കിഡ് പ്ലേറ്റുകൾ എന്നിവയാണ് സവിശേഷതകള്‍. കുർക്കുമ യെല്ലോ, വൈൽഡ് ചെറി റെഡ്, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ ഫ്രേ തുടങ്ങിയവയാണ് കളര്‍ ഓപ്ഷനുകള്‍.



വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, പിൻ എസി വെന്റുകൾ, ഫ്രണ്ട് & റിയർ സ്മാർട്ട്ഫോൺ ചാർജിംഗ് പോർട്ടുകൾ, കപ്പ് ഹോൾഡറുകളുള്ള സെൻട്രൽ ആംറെസ്റ്റ്, ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, റെഡ് ആംബിയന്റ് ലൈറ്റിംഗ്, സ്മാർട്ട് ടച്ച് ക്ലൈമാട്രോണിക് ഓട്ടോ എസി എന്നിവയും ടൈഗൂണിന്‍റെ പ്രത്യേകതകളാണ്.




സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ,ടയർ പ്രഷർ ഡിഫ്ലേഷൻ വാർണിംഗ്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക് എന്നിവയാണ് ടൈഗൂണിന്‍റെ എതിരാളികള്‍.

TAGS :

Next Story