വാഹനത്തിന്റെ പാർട്സുകൾക്ക് ആജീവനാന്ത വാറന്റിയുമായി വോൾവോ
തങ്ങളുടെ വാഹനങ്ങളുടെ പാർട്സുകൾക്ക് ആജീവനാന്ത വാറന്റിയുമായി ലോകപ്രശസ്ത വാഹന നിർമാതാക്കളായ വോൾവോ. പുതിയ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് ലേബര്‍ ചെലവും നല്‍കാതെ തന്നെ സര്‍വീസ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ ആദ്യമായാണ് വാഹനങ്ങളുടെ പാർട്സുകൾക്ക് ലൈഫ് ടൈം വാറന്റി നൽകുന്നതെന്ന് ഓവർ ഡ്രൈവ് റിപ്പോർട്ട് ചെയ്യുന്നു. വാഹനങ്ങളുടെ പാർട്സ് വാങ്ങിയ തീയതി മുതലാണ് ഉപഭോക്താവിന് വാറന്റി ലഭിക്കുക. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറാത്ത സമയം വരെ ഈ ആനുകൂല്യം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
വാറന്റി കാലയളവിൽ നിർമ്മാണ തകരാറിന്റെയോ മെറ്റീരിയൽ ക്വാളിറ്റിയുടെയോ കാരണത്താല്‍ അറ്റകുറ്റപ്പണിയോ മാറ്റിസ്ഥാപിക്കലോ ആവശ്യമുണ്ടെങ്കിൽ ആ ഭാഗങ്ങൾ വോള്‍വോയുടെ അംഗീകൃത സര്‍വ്വീസ് സെന്റര്‍ വഴി സൗജന്യമായി ചെയ്‍ത് തരും. ഇതിനായി ലേബര്‍ ചാര്‍ജ്ജും നല്‍കേണ്ടതില്ല. എന്നാൽ വാഹനങ്ങളുടെ പാർട്സുകൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന തേയ്മാനം വാറന്റിയിൽ ഉൾപ്പെടില്ല.
Adjust Story Font
16