Quantcast

26.68 കിലോമീറ്റർ!! എന്തുകൊണ്ടാണ് പുതിയ സെലേറിയോക്ക് ഇത്രയും മൈലേജ് ?

ഇത്രയും നാളും ഓട്ടോമാറ്റിക്ക് എന്ന പേരിൽ വിറ്റിരുന്ന സെലേറിയോ ഇനി ഇന്ധനക്ഷമതയുടെ പേരിലായിരിക്കും വിൽക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Nov 2021 2:38 AM GMT

26.68 കിലോമീറ്റർ!! എന്തുകൊണ്ടാണ് പുതിയ സെലേറിയോക്ക് ഇത്രയും മൈലേജ് ?
X

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന വിശേഷണത്തോടെയാണ് കഴിഞ്ഞദിവസം മാരുതി സുസുക്കി സെലേറിയോ വിപണിയിലിറങ്ങിയത്. 26.68 എന്ന ഞെട്ടിക്കുന്ന മൈലേജ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്ത്യക്കാർ. ഇത്രയും നാളും ഓട്ടോമാറ്റിക്ക് എന്ന പേരിൽ വിറ്റിരുന്ന സെലേറിയോ ഇനി ഇന്ധനക്ഷമതയുടെ പേരിലായിരിക്കും വിൽക്കുന്നത്. എന്തുകൊണ്ടായിരിക്കും പുതിയ സെലേറിയോയ്ക്ക് ഇത്രയും ഇന്ധനക്ഷമത ?.

അതിന്റെ പ്രധാന കാരണം അതിന്റെ എഞ്ചിനാണ്. മാരുതിയുടെ പ്രശസ്തമായ കെ-10 എഞ്ചിന്റെ പുതിയ തലമുറ പതിപ്പാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 1.0 ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിറ്റി സാങ്കേതികവിദ്യയോട് കൂടിയ എഞ്ചിനെ അവർ വിളിക്കുന്നത് കെ10സി എന്നാണ്. നേരത്തെ 1.2 ലിറ്റര് ഡ്യുവൽ ജെറ്റ് എഞ്ചിൻ ബലേനോയിലും സ്വിഫ്റ്റിലും അവർ പരീക്ഷിച്ചിരുന്നു.



എങ്ങനെയാണ് ഈ എഞ്ചിൻ ഇത്രയും ഇന്ധനക്ഷമത നൽകുന്നത്?

ഓരോ സിലിണ്ടറിനും 2 ഫ്യുയൽ ഇഞ്ചക്ടറുകൾ

എഞ്ചിൻ ഇൻലെറ്റ് വാൽവിനോട് ചേർന്ന് രണ്ട് ഫ്യുവൽ ഇഞ്ചക്ടറുകളാണ് സെലേറിയോയിലുണ്ടാകുക. ഇത് ഇന്ധനം പൂർണമായി കത്താനും എഞ്ചിന് തണുപ്പിക്കാനും സഹായിക്കും. കൂടാതെ ത്രോട്ടിൽ റെസ്‌പോൺസ് വളരെയധികം കൂട്ടാനും ഇത് സഹായിക്കും. തന്മൂലം കുറഞ്ഞ ആർപിഎമ്മിൽ കൂടുതൽ പവർ ലഭിക്കും.

കൂടിയ കംപ്രഷൻ റേഷ്യോ

11:5:1 എന്നതാണ് പുതിയ സെലേറിയോയുടെ എഞ്ചിൻ കംപ്രഷൻ റേഷ്യോ. ഇത്തരത്തിൽ കൂടിയ കംപ്രഷൻ റേഷ്യോ വഴി ഇന്ധനത്തെ യാന്ത്രികോർജമാക്കി മാറ്റാൻ പെട്ടെന്ന് സാധിക്കുന്നു. കൂടാതെ വാഹനത്തിന്റെ കംപ്രഷൻ ചേംബർ കോപാക്ടായത് കൊണ്ട് വായുവും ഇന്ധനവും തമ്മിൽ നന്നായി മിക്‌സ് ചെയ്യാനും സാധിക്കും.

ഉയർന്ന തെർമൽ എഫിഷ്യൻസി

ഓരോതുള്ളി ഇന്ധനവും ഉപയോഗിക്കാൻ കൂടിയ തെർമൽ എഫിഷ്യൻസി സഹായിക്കും. ഇതിന് വേണ്ടി ഘർഷണം കുറയ്ക്കാൻ വേണ്ടി നിരവധി സാങ്കേതിവിദ്യകൾ കമ്പനി അറിയിച്ചിട്ടുണ്ട്.

കൂൾഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ സിസ്റ്റം (ഇജിആർ)

സെലേറിയോയുടെ മുഖമുദ്രയായ ഒരു സാങ്കേതികവിദ്യയാണിത്. എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ എന്നത് എക്‌സ്‌ഹോസ്റ്റ് പൈപ്പിൽ നിന്ന് വായു തിരികെയെടുക്കുന്ന വായു ചൂടുള്ളതായിരിക്കും. ആ ചൂട് കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഇജിആർ.


ഓട്ടോമാറ്റിക്ക് സ്റ്റാർട്ട് സ്‌റ്റോപ്പ്

നിലവിൽ നിരവധി കാറുകളിൽ അവതരിപ്പിച്ചിട്ടുള്ള ഓട്ടോമാറ്റിക്ക് സ്റ്റാർട്ട് സ്‌റ്റോപ്പ് (ഇഎഎസ്എസ്) ഇപ്പോൾ ആദ്യമായി സെലേറിയോയിലും വരികയാണ്. എല്ലാവർക്കും അറിയുന്നത് പോലെ വാഹനം സിഗ്നലിലോ മറ്റോ എഞ്ചിൻ ഓഫ് ചെയ്യാതെ ന്യൂട്രൽ ഗിയറിൽ നിർത്തുമ്പോൾ എഞ്ചിൻ ഓട്ടോമാറ്റിക്കായ ഓഫ് ചെയ്യുന്ന സാങ്കേതികവിദ്യയാണ്. പിന്നീട് യാത്ര തുടരാൻ ക്ലച്ച്/ആക്‌സിലേറ്റർ ചവിട്ടിയാൽ വാഹനം ഓണാകും. ഇന്ധനക്ഷമത വർധിപ്പിക്കാൻ ഇതും സഹായിക്കുന്നുണ്ട്.

Summary: Why is the new Celerio so fuel efficient ?.

TAGS :

Next Story