Quantcast

നാരങ്ങാ വര്‍ഗത്തില്‍ പെട്ട പഴങ്ങള്‍ അമിതവണ്ണത്തിന്റെ ദോഷഫലങ്ങള്‍ തടയും

MediaOne Logo

Jaisy

  • Published:

    25 May 2018 9:38 PM GMT

നാരങ്ങാ വര്‍ഗത്തില്‍ പെട്ട പഴങ്ങള്‍ അമിതവണ്ണത്തിന്റെ ദോഷഫലങ്ങള്‍ തടയും
X

നാരങ്ങാ വര്‍ഗത്തില്‍ പെട്ട പഴങ്ങള്‍ അമിതവണ്ണത്തിന്റെ ദോഷഫലങ്ങള്‍ തടയും

ഹൃദ്രോഗം, കരള്‍ രോഗം,ഡയബറ്റീസ് എന്നിവയെ ഓറഞ്ച്, ചെറുനാരങ്ങ, മാതളനാരങ്ങ തുടങ്ങിയ പഴങ്ങള്‍ ഫലപ്രദമായി തടയുന്നുവെന്നാണ് പുതിയ പഠനം

നാരങ്ങാ വര്‍ഗത്തില്‍ പെട്ട പഴങ്ങള്‍ അമിതവണ്ണം മൂലമുണ്ടാകുന്ന ദോഷഫലങ്ങള്‍ തടയുന്നതായി റിപ്പോര്‍ട്ട്. അമിതവണ്ണം മൂലം ഭുരിഭാഗം പേരിലും കണ്ടുവരുന്ന ഹൃദ്രോഗം, കരള്‍ രോഗം,ഡയബറ്റീസ് എന്നിവയെ ഓറഞ്ച്, ചെറുനാരങ്ങ, മാതളനാരങ്ങ തുടങ്ങിയ പഴങ്ങള്‍ ഫലപ്രദമായി തടയുന്നുവെന്നാണ് പുതിയ പഠനം.

ഓറഞ്ച് പോലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്. ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ആരോഗ്യകരമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അമിതവണ്ണം പല രോഗങ്ങള്‍ക്കും വഴിവയ്ക്കുന്നു. നാരങ്ങാ വര്‍ഗത്തില്‍ പെട്ട പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യമുള്ള ശരീരത്തിനൊപ്പം രോഗങ്ങളെയും പടിക്ക് പുറത്താക്കും.

വിറ്റാമിന്‍ സി-യാല്‍ സമ്പന്നമായ ഓറഞ്ച്‌ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച്‌ രോഗങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഓറഞ്ചിന്‌ പ്രത്യേക കഴിവുണ്ട്‌. ഇത്‌ സ്‌ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും. മാതളനാരങ്ങ പതിവായി കഴിക്കുന്നതു രോഗപ്രതിരോധശക്‌തി വര്‍ധിപ്പിക്കും. രക്‌തസഞ്ചാരം കൂട്ടാനും ചിലതരം കാന്‍സറുകളില്‍നിന്ന്‌ സംരക്ഷണനല്‍കാനും മാതളനാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. വിറ്റാമിന്‍ സി ധാതുലവണങ്ങള്‍ സിട്രിക്ക്‌ അമ്ലം, വിറ്റാമിന്‍ ബി പൊട്ടാഷ്‌ എന്നിവ ധാരാളമായി ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്‌. ഇതിലടങ്ങിയ വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. സിട്രിക്ക്‌ അമ്ലം അടങ്ങിയത്‌ കൊണ്ട്‌ നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം വായ്‌നാറ്റം പല്ലുകള്‍ക്കുള്ള തേയ്‌മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്‌, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക്‌ ചെറുനാരങ്ങാനീര്‌ ഫലപ്രദമാണ്‌.

TAGS :

Next Story