ഇനി വീഴുമെന്ന് പേടി വേണ്ട; ബിഎംഡബ്യു സ്‍മാര്‍ട്ട് ബൈക്ക് വരുന്നു
ഇനി വീഴുമെന്ന് പേടി വേണ്ട; ബിഎംഡബ്യു സ്‍മാര്‍ട്ട് ബൈക്ക് വരുന്നു
വാഹന നിര്‍മാണ രംഗത്തെ ആഢംബരക്കാരായ ബിഎംഡബ്യു പുതിയ സ്‍മാര്‍ട്ട് ബൈക്കിന്റെ നിര്‍മാണ തിരക്കിലാണ്.
വാഹന നിര്‍മാണ രംഗത്തെ ആഢംബരക്കാരായ ബിഎംഡബ്യു പുതിയ സ്‍മാര്‍ട്ട് ബൈക്കിന്റെ നിര്‍മാണ തിരക്കിലാണ്. ഏറ്റവും അപകടകാരികളാണ് ഇരുചക്ര വാഹനങ്ങളെന്ന സങ്കല്‍പം പൊളിച്ചെഴുതാനുള്ള സാങ്കേതിക വിദ്യയാണ് ബിഎംഡബ്യു പുതിയ സ്‍മാര്‍ട്ട് ബൈക്കിനായി കരുതിവെച്ചിരിക്കുന്നത്. നിയന്ത്രണം വിട്ട് വീഴുമെന്ന പേടിയില്ലാതെ ഓടിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ബൈക്കിന്റെ നിര്‍മാണം. അതായത് ഡ്രൈവറില്ലാ കാറുകളോളം വരില്ലെങ്കിലും സമാന തത്വത്തില്‍ സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ളവരായിരിക്കും ഇവന്‍.
ഹോളിവുഡിലെ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കണ്ടു പരിചയിച്ച സ്‍മാര്‍ട്ട് ബൈക്കുകളുടെ രൂപഭംഗിയാണ് ഇവനെയും സുന്ദരനാക്കുന്നത്. ബിഎംഡബ്യു മോട്ടോറാഡ് വിഷന്‍ നെക്സ്റ്റ് 100 എന്നാണ് കണ്‍സെപ്റ്റ് മോഡലിന് നല്‍കിയിരിക്കുന്ന പേര്. സുരക്ഷക്ക് ഒരു ഹെല്‍മെറ്റ് പോലും ആവശ്യമില്ലെന്നാണ് ബിഎംഡബ്യു അവകാശപ്പെടുന്നത്. കാരണം വാഹനത്തിന്റെ എഞ്ചിന്‍ ഓഫാക്കിയാല്‍ പോലും സ്റ്റാന്‍ഡിന്റെ ആവശ്യമില്ലാതെ ബൈക്ക് നേരെ നില്‍ക്കും. ചെരിയുക പോലുമില്ല. പൂര്‍ണമായും വൈദ്യുതിയിലാണ് ബൈക്കിന്റെ പ്രവര്‍ത്തനം. ജോയിന്റുകളും ബോള്‍ ബെയറിങുമൊന്നും ഈ ബൈക്കിലില്ല. ടയറാണ് ബൈക്കിന്റെ സസ്‍പെന്‍ഷന്‍ നിയന്ത്രിക്കുന്നത്.
ഹെല്‍മെറ്റ് ആവശ്യമില്ലെങ്കിലും സ്‍മാര്‍ട്ട് കണ്ണടയില്ലാതെ ഈ ബൈക്ക് ഓടിക്കാന്‍ കഴിയില്ല. ബൈക്ക് നിയന്ത്രിക്കുന്നതിനും ദിശയും വേഗവുമൊക്കെ തീരുമാനിക്കുന്നതും ഈ കണ്ണട വഴിയാണ്. കണ്ണുകളില്‍ നിന്നാണ് ഈ സ്മാര്‍ട്ട് കണ്ണട നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. ഇതിനൊപ്പം പ്രത്യേക സ്യൂട്ടും ധരിക്കണം. സ്വയം നിയന്ത്രിക്കുന്നതു കൊണ്ട് തന്നെ പരിചയസമ്പന്നര്‍ക്കൊപ്പം തുടക്കക്കാര്‍ക്കും ഓടിക്കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും ഈ സ്‍മാര്‍ട്ട് ബൈക്കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം എന്ന് തുടങ്ങുമെന്ന് ബിഎംഡബ്യു വെളിപ്പെടുത്തിയിട്ടില്ല.
Adjust Story Font
16