Quantcast

എയര്‍ ബാഗുകളുടെ നിര്‍മാണ പിഴവുകള്‍; 29 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

MediaOne Logo

Ubaid

  • Published:

    31 May 2018 6:29 PM GMT

എയര്‍ ബാഗുകളുടെ നിര്‍മാണ പിഴവുകള്‍; 29 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു
X

എയര്‍ ബാഗുകളുടെ നിര്‍മാണ പിഴവുകള്‍; 29 ലക്ഷം വാഹനങ്ങള്‍ ടൊയോട്ട തിരിച്ചുവിളിക്കുന്നു

ജന്‍മാനാടായ ജപ്പാനു പുറമെ ചൈന, ഓഷ്യാനിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമാണ് വാഹനങ്ങള്‍ പരിശോധനക്കായ് തിരിച്ചുവിളിക്കുന്നത്

എയര്‍ ബാഗുകളുടെ നിര്‍മാണ പിഴവുകളുടെ പേരില്‍ ലോക വ്യാപക മായി 29 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ച് പരിശോധിക്കാന്‍ ടൊയോട്ട ഒരുങ്ങുന്നു. തിരിച്ചു വിളിക്കുന്നവയില്‍ കൊറോള ആള്‍ട്ടിസും സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ഐര്‍ എ വി ഫോറുമൊക്കെ ഉള്‍പ്പെടുന്നുണ്ട്.

ജന്‍മാനാടായ ജപ്പാനു പുറമെ ചൈന, ഓഷ്യാനിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമാണ് വാഹനങ്ങള്‍ പരിശോധനക്കായ് തിരിച്ചുവിളിക്കുന്നത്. എയര്‍ ബാഗുകളെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. തകാത്ത കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ എയര്‍ ബാഗുകളിലെ ഇന്‍ഫ്ളേറ്ററിന്റെ സാങ്കേതിക പിഴവാണ് ഇതിന് കാരണം.

അധിക ചൂട് നേരിടേണ്ടി വന്നാല്‍ എയര്‌‍ബാഗിലെ ഇന്‍ഫ്ളേറ്റര്‍ സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണഅ തകാത്ത കോര്‍പ്പറേഷന്‍ ഉത്പന്നങ്ങളെ അപകടകരിയാക്കു്നത്. എയര്‍ബാഗുകള്‍ പൊട്ടിത്തെറിച്ച് 16 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്. ടൊയോട്ടക്ക് പുറമേ സബാരു കാറുകളുടെ നിര്‍മ്മാതാക്കളായ ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസും മിറ്റ്സുബിഷി മോട്ടോഴ്സ് കോര്‍പ്പറേഷനും ട്രക്ക് നിര്‍മ്മാതാക്കളായ ഹിനൊ മോട്ടോഴ്സും 2.4 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു.പരിശോധന വാഹനമുള്ളവയില്‍ 7.5 ലക്ഷത്തോളം ജപ്പാനിലാണെ്നന് ടൊയോട്ട വെളിപ്പെടുത്തുന്നു. അതേ സമയം കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ നോര്‍ത്ത് അമേരിക്കയില്‍ വിറ്റ വാഹനങ്ങള്‍ക്ക് ഈ പരിശോധന വ്യാപകമല്ലെന്നും ടൊയോട്ട വ്യക്തമാക്കി.

TAGS :

Next Story