മാരുതി 1000 മുതല്‍ ഡിസയര്‍ വരെ; മാരുതി സെഡാനുകളുടെ 30 വര്‍ഷത്തിന്‍റെ ചരിത്രം
ഇന്ത്യന്‍ സെഡാനുകളുടെ 30 ല്‍ പരം വര്‍ഷത്തെ ചരിത്രം
ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. പരമ്പരാഗതമായ കൂട്ടുകുടുംബ വ്യവസ്ഥയും അതിലധിഷ്ടിതമായ ജീവിതശൈലികളും ഇന്ത്യക്കാരുടെ പ്രത്യേകതയാണ്. ആഹാരം കഴിക്കുന്നതും, സന്തോഷം പങ്കിടുന്നതുമെല്ലാം കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്നാണ്. നമ്മുടെ യാത്രകളിലും അത്തരമൊരു ബഹുസ്വരത എന്നും നിലനിന്നിരുന്നു. യാത്ര ചെയ്യാന്‍ താരതമ്യേന വലിയ വാഹനങ്ങളാണ് ഇന്ത്യക്കാര്‍ എക്കാലത്തും അന്വേഷിച്ചുകൊണ്ടിരുന്നത്.
അതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ വാഹന പ്രേമികളുടെ ഇഷ്ട സെഗ്മെന്‍റായി സെഡാനുകള്‍ മാറിയതും. എഞ്ചിന്‍ ബേ, പാസഞ്ചര്‍ കാബിന്‍, കാര്‍ഗോ സ്പെയ്സ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ടുമെന്‍റുകാളായിതിരിച്ച് നിര്‍മ്മിക്കുന്ന ബോക്സി ടൈപ്പ് ബോഡി തന്നെയാണ് സെഡാന്‍ കാറുകളുടെ പ്രധാന പ്രത്യേകത. വിസ്താരമേറിയ ഇന്‍റീറിയറും വലിയ ബൂട്ട് സ്പെയ്സും സുഖകരമായ യാത്രയും സെഡാനുകള്‍ക്ക് ഇന്ത്യയില്‍ ആരാധകരെ സമ്മാനിച്ചത് വളരെ പെട്ടെന്നാണ്.
ഉയര്‍ന്ന ഇന്ധനക്ഷമതയാണ് സെഡാനുകളുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഗ്രൌണ്ട് ക്ലിയറന്‍സ് താരതമ്യേന കുറവായതിനാല്‍ സെഡാന്‍ കാറുകള്‍ക്ക് ബോഡി റോള്‍ താരതമ്യേനകുറവായിരിക്കും. അതുകൊണ്ട് തന്നെ ആയാസരഹിതമായ യാത്രയാണ് സെഡാനുകളുടെ പിന്നിലിരിക്കുന്നവര്‍ക്കും സമ്മാനിക്കുന്നത്.
1990 ല്‍ മാരുതി പുറത്തിറക്കിയ മാരുതി 1000 ആണ് ഇന്ത്യയിലെ ആദ്യത്തെ സെഡാന്‍ കാര്‍. 1 ലിറ്റര്‍ എഞ്ചിനുമായെത്തിയ കാര്‍ വളരെ പെട്ടെന്നാണ് കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ട വാഹനമായി മാറിയത്.
പിന്നീട് മാരുതി ബെലോനൊ, ഫോര്‍ഡ് ഐക്കണ്‍, മിറ്റ്സുബുഷി ലാന്‍സര്‍ തുടങ്ങി നിരവധി സെഡാനുകള്‍ ഇന്ത്യന്‍ വിപണിയില്‍ വന്നുപോയി. എന്നാല്‍ 2008 മാരുതി സുസൂക്കി ഇന്ത്യയിലവതരിപ്പിച്ച സ്വിഫ്റ്റ് ഡിസയറാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ശിച്ച ഒരു വാഹനങ്ങളിലൊന്ന്. 2005 ല്‍ മാരുതി തന്നെ പുറത്തിറക്കിയ സ്വിഫ്റ്റിന്‍റെ മറ്റൊരു വകഭേദമായാണ് കമ്പനി ഡിസയറിനെ അവതരിപ്പിച്ചത്. സ്വിഫ്റ്റിന്‍റെ തന്നെ ഒരു സെഡാന്‍ മോഡല്‍.
1.2 ലിറ്റര്‍ M13A VVT പെട്രോള്‍, 5 സ്പീഡ് മാനുവല്‍, 1.3 D13A DDiS ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍, 5 സ്പീഡ് മാനുവല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായാണ് സ്വിഫ്റ്റ് ഡിസയര്‍ വില്‍പ്പനക്കെത്തിയത്. 2010 ല്‍ ബി.എസ്4 മാനദണ്ഡങ്ങള്‍ നിലവില്‍ വന്നപ്പോള്‍ സ്വിഫ്റ്റ് ഡിസൈറിലേക്ക് മാരുതി കെ. സീരീസ് എഞ്ചിനെ അവതരിപ്പിച്ചു.
പിന്നീട് 2012 ലാണ് ഡിസയറിന് കാര്യമായൊരു മാറ്റം കമ്പനി കൊണ്ടുവന്നത്. മൂന്നാം തലമുറ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയാണ് രണ്ടാം തലമുറ ഡിസയറിനെ മാരുതി സുസൂക്കി അവതരിപ്പിച്ചത്. നാലുമീറ്ററില്‍ താഴെ നീളമുള്ള കാറുകള്‍ക്ക് ലഭിക്കുന്ന നികുതിയിളവിനായി വാഹനത്തിന്‍റെ നീളം കമ്പനി കുറച്ചു. 4 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും കൂടി കമ്പനി ഇത്തവണ അവതരിപ്പിച്ചു.
മാരുതി സുസൂക്കിയുടെ സ്വന്തം ടെക്നോളജിയായ എ.ജി.എസ്( ഓട്ടോമാറ്റഡ് ഗിയര്‍ഷിഫ്റ്റ്) ആദ്യമായി അവതരിപ്പിച്ചത് സ്വിഫ്റ്റ് ഡിസയറിലായിരുന്നു. 2016 ജനുവരിയിലായിരുന്നു ഇത്. ഡിസയര്‍ ZDi ലാണ് ഈ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് എത്തിയത്. ഒപ്പം 5 സ്പീഡ് എ.എം.ടി ( ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്സോടുകൂടിയ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനെയും അന്ന് അവതരിപ്പിച്ചു.
2017 ഓടു കൂടി വാഹനം അടിമുടി ഒന്നു മാറി. പേരിനൊപ്പമുള്ള സ്വിഫ്റ്റ് എന്ന ലേബല്‍ കമ്പനി എടുത്തുമാറ്റി. മാരുതി സുസൂക്കി ഡിസയര്‍ എന്നായി പിന്നെ വാഹനത്തിന്‍റെ പേര്. രൂപഘടനയിലും കാര്യമായ മാറ്റം കൊണ്ടുവന്നു. കാലം മാറിയതോടെ കോംപാക്ട് വാഹനങ്ങള്‍ക്കായി വിപണിയില്‍ പ്രിയം. അത് മനസിലാക്കി മാരുതി സുസൂക്കി ഡിസയറിനെ കോംപാക്ട് സെഗ്മെന്‍റിലേക്ക് പറിച്ചു നട്ടു. ചെറിയ ടേര്‍ണിംഗ് റേഡിയസില്‍ വാഹനം അനായാസം തിരിച്ചെടുക്കാമെന്നതാണ് കോംപാക്ട് സെഗ്മെന്‍റിലേക്ക് ഡിസയറിനെ മാറ്റാനുള്ള പ്രധാന കാരണം.
മാരുതി സുസൂക്കിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബെലെനോയുടെ ഹാര്‍ടെക് പ്ലാറ്റ്ഫോമിലാണ് പുതുതലമുറ ഡിസയറും എത്തിയത്. ക്രോം ഫിനിഷില്‍ പുതിയ ഡിസൈനിലുള്ള ഹെക്സഗണല്‍ ഗ്രില്‍ വാഹനത്തിന് ന്യുജെന്‍ ഭാവം സമ്മാനിക്കുന്നു. എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോട് കൂടിയതാണ് ഹെഡ്‍ലൈറ്റുകള്‍, പുതിയ ഫോഗ്‌ലാമ്പുകളും, പിന്നിലെ എല്‍.ഇ.ഡി ടെയില്‍ ലാമ്പും വാഹനത്തിന്‍റെ അഴക് വര്‍ധിപ്പിക്കുന്നു. കാറിന്‍റെ ബൂട്ടുമായി യോജിപ്പിച്ച സി-പില്ലര്‍ പ്രത്യേക രൂപഭംഗി നല്‍കുന്നു. പുതിയ പതിപ്പില്‍ ബൂട്ട് സ്‌പെയ്‌സും വര്‍ധിപ്പിച്ചിച്ചിട്ടുണ്ട്.
കുടുംബത്തോടൊപ്പം ഒരു യാത്രപോകുമ്പോള്‍ ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടുന്നതില്‍ ഒരു പ്രധാന ഘടകം കാര്‍ഗോ സ്പെയ്സാണ്. അഞ്ച് പേര്‍ക്ക് സുഖകരമായി സഞ്ചരിക്കാവുന്ന, വലിയ ബൂട്ട് സ്പെയ്സുള്ള ഒരു കാര്‍, അത് തന്നെയാണ് സ്വിഫ്റ്റ് ഡിസൈറിനെ ജനപ്രിയമാക്കിയത്.
378 ലിറ്ററിന്‍റെ വലിയ ബൂട്ട് സ്പെയ്സ് കുടുംബവുമൊത്തുള്ള ദീര്‍ഘദൂര യാത്രകളെ അനായാസമാക്കി. 1,300 സി.സി കപ്പാസിറ്റിയുള്ള വലിയൊരു എഞ്ചിന് നല്‍കാവുന്നതിലുമപ്പുറം മൈലോജോടു കൂടിയാണ് കമ്പനി സ്വിഫ്റ്റ് ഡിസൈറിനെ റോഡിലേക്കഴിച്ച് വിട്ടത്. ഇത് തന്നെയാണ് ഇന്ത്യയിലെ ഏറ്റവുമധികം വിറ്റുപോയ, ഏറ്റവും ജനപ്രിയമായ സെഡാക്കി ഡിസയറിനെ മാറ്റിയതും. 5.89 മുതല്‍ 8.80 വരെയാണ് പുതിയ ഡിസൈറിന്‍റെ വിവിധ വേരിയന്‍റുകളുടെ വില.
Adjust Story Font
16