വാഗണ്‍ ആറിനെപ്പോലൊരു ടൊയോട്ട കാര്‍; ഇലക്ട്രിക്കെന്ന് വിദഗ്ധര്‍
പുതിയ കാലത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായി മുൻവശത്ത് ചെറിയ വെന്‍റുകളും ഗ്രില്ലുമാണ് ഇതിനുള്ളത്. ഗ്രില്ലിന് മുകളിൽ വീതികുറഞ്ഞ നീളത്തിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ ഇടം പിടിച്ചിരിക്കുന്നു.
മാരുതി പുറത്തിറക്കിയ ജനപ്രിയ മോഡലുകളായ ബലേനോ, വിറ്റാര ബ്രെസ്സ എന്നീ വാഹനങ്ങള്‍ക്കു പിന്നാലെ വാഗണ്‍ ആറിനേയും ടൊയോട്ട റിബാഡ്ജ് ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടോള്‍ബോയ് ഡിസൈനിലുള്ള ഫ്രന്‍റ് ഗ്രില്ലില്‍ ടൊയോട്ടയുടെ വലിയ ലോഗോയുള്ള വാഹനത്തിന്‍റെ പരീക്ഷണയോട്ടത്തിന്‍റെ വിഡിയോകളും ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ എറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നത് ടൊയോട്ടയുടെ പുതിയ ഇലക്ട്രിക് വാഹനത്തിന്‍റെ ദൃശ്യങ്ങളാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. പുതിയ കാലത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായി മുൻവശത്ത് ചെറിയ വെന്‍റുകളും ഗ്രില്ലുമാണ് ഇതിനുള്ളത്. ഗ്രില്ലിന് മുകളിൽ വീതികുറഞ്ഞ നീളത്തിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ ഇടം പിടിച്ചിരിക്കുന്നു.
പിൻഭാഗത്ത് സ്മോക്ക്ഡ് ടെയിൽ ലാമ്പുകളാണുള്ളത്. കൂടാതെ ബമ്പറിന്‍റെ ഇരുവശത്തും ലംബ റിഫ്ലക്ടറുകളും കാണാം. കാറിന് എക്‌സ്‌ഹോസ്റ്റ് പൈപ്പ് ഇല്ല എന്നത് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇത് വാഹനം ഇലക്ട്രിക്കാണെന്ന് ഉറപ്പിക്കുന്നു. ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ വാഹനമാകും ഇത്. അതിനാൽ തന്നെ സാധാരണക്കാർക്കും നല്ലൊരു ഇലക്ട്രിക് വാഹനം സ്വന്തമാക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
2018ൽ മാരുതി സുസുക്കി വാഗൺ ആർ ഇ.വിയുടെ 50 പ്രോട്ടോടൈപ്പുകൾ നിർമിച്ചിരുന്നു. 10-25 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പാക്കിലേക്ക് ബന്ധിപ്പിച്ച 72 വി ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഉണ്ടായിരുന്നത്. അതേസമയം, റീ ബാഡ്ജ് ചെയ്ത മോഡലിൽ ഉപയോഗിക്കുന്ന മോട്ടോർ ഏതാണെന്ന് വ്യക്തമല്ല. വാഗൺ ആറിന് പുറമെ മാരുതിയുടെ സിയാസും ടൊയോട്ട റീ ബാഡ്ജ് ചെയ്ത് ഈ വർഷം ഇറക്കുന്നുണ്ട്. ബെൽറ്റ എന്ന പേരിലിറങ്ങുന്ന ഈ സെഡാൻ ഓഗസ്റ്റിൽ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
Adjust Story Font
16