9 കോടിയുടെ ഗോസ്റ്റ് കാര്‍ സ്വന്തമാക്കി ഇന്ത്യന്‍ കോടീശ്വരന്‍ കുമാര്‍ മംഗലം ബിര്‍ള
റോള്‍സ് റോയിസിന്‍റെ രണ്ടാം തലമുറ ഗോസ്റ്റ് എക്‌സ്റ്റന്റഡ് വീല്‍ബേസ് മോഡലാണ് ബിര്‍ള സ്വന്തമാക്കിയത്
9 കോടിയുടെ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് പ്രമുഖ ഇന്ത്യന്‍ വ്യവസായി കുമാര്‍ മംഗലം ബിര്‍ള. റോള്‍സ് റോയിസിന്‍റെ രണ്ടാം തലമുറ ഗോസ്റ്റ് എക്‌സ്റ്റന്റഡ് വീല്‍ബേസ് മോഡലാണ് ബിര്‍ള സ്വന്തമാക്കിയത്.
മുംബൈയിലാണ് ബിര്‍ളയുടെ വാഹനം കണ്ടെത്തിയത്. 7.95 കോടിയാണ് ഇതിന്‍റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. എന്നാല്‍ നികുതിയും മറ്റ് കസ്റ്റമൈസേഷനുകളും വരുത്തി നിരത്തിലെത്തുമ്പോള്‍ ഏകദേശം ഒമ്പത് കോടി രൂപയായിരിക്കും റോള്‍സ് റോയിസ് ഗോസ്റ്റ് ഇഡബ്ല്യുബി പതിപ്പിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ട്.
ഗോസ്റ്റിന്റെ റെഗുലര്‍ പതിപ്പിനെക്കാള്‍ 170 എം.എം. അധിക നീളവും 40 കിലോഗ്രാം അധിക ഭാരവുമുണ്ട് ഇ.ഡബ്ല്യു.ബി. പതിപ്പിന്. 6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഗോസ്റ്റ് ഇ.ഡബ്ല്യു.ബിയുടെത്. ഈ എന്‍ജിന്‍ 563 ബിഎച്ച്പി പവറും 850 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ട്.
റോൾസ് റോയ്സിന്‍റെ 116 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ മോഡലാണ് ഗോസ്റ്റ്. 2009 ൽ വിപണിയിൽ എത്തിയതു മുതൽ റോൾസ് റോയ്സ് ഗോസ്റ്റ് താരമാണ്. ഇതിനെ വെല്ലുന്നതായിരുന്നു രണ്ടാം തലമുറ ഗോസ്റ്റ്.
Adjust Story Font
16