Quantcast

'കോവിഡ് പോരാട്ടങ്ങള്‍ക്കൊപ്പം'; ആശുപത്രി നിര്‍മ്മിച്ച് മാരുതി സുസൂക്കി

MediaOne Logo

Web Desk

  • Updated:

    2021-05-21 07:01:10.0

Published:

21 May 2021 5:56 AM GMT

കോവിഡ് പോരാട്ടങ്ങള്‍ക്കൊപ്പം; ആശുപത്രി നിര്‍മ്മിച്ച് മാരുതി സുസൂക്കി
X

അത്യാധുനിക ആശുപത്രി നിര്‍മ്മിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ. സൈഡസ് ആശുപത്രി ശൃംഖലയുമായി ചേര്‍ന്നാണ് ഗുജറാത്തിലെ സീതാപൂരില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ആശുപത്രി പണി കഴിപ്പിച്ചത്. മാരുതി സുസൂക്കി ഫൌണ്ടേഷനാണ് ആശുപത്രിക്കാവശ്യമായ മുഴുവന്‍ പണവും ചിലവഴിച്ചത്. രമാഭായി ഫൌണ്ടേഷനായിരിക്കും ആശുപത്രിയുടെ മുഴുവന്‍ നിയന്ത്രിണവും നടത്തിപ്പും നിര്‍വഹിക്കുക. തങ്ങള്‍ ഗുജറാത്തില്‍ കാര്‍ പ്ലാന്‍റ് സ്ഥാപിക്കുമ്പോള്‍ ആ പ്രദേശത്തെങ്ങും തന്നെ നല്ല ആശുപത്രി സൌകര്യം ലഭ്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് ആരോഗ്യ രംഗത്തെ അതികായരായ സൈഡസ് ഗ്രൂപ്പുമായി ചേര്‍ന്ന് ഇത്തരമൊരു അത്യാധുനിക ആശുപത്രി നിര്‍മ്മിച്ചതെന്നും മാരുതി സുസൂക്കി ഇന്ത്യ മാനേജിങ് ഡയറക്ടര്‍‌ കെനിച്ചി അയുക്കവ പറഞ്ഞു.

ഭാഗ്യവശാല്‍ കോവിഡ് 19 ന്‍റെ രണ്ടാം തരംഗത്തിന്‍റെ സമയത്താണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. അതുകൊണ്ട് തന്നെ കോവിഡിനെതിരായി പോരാട്ടത്തില്‍ പങ്കു ചേരാനായി അശുപത്രിയുടെ ഒരു വിഭാഗം കോവിഡ് കെയറിനായി മറ്റിവെച്ചിരിക്കുകയാണ്. ഈ പദ്ധതിക്കായി സഹകരിച്ച ഗുജറാത്ത് സര്‍ക്കാറിനേട് നന്ദിയറിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീതാപുരിലേയും സമീപ ഗ്രമാങ്ങളിലേയുമായി മൂന്ന് കോടി 75 ലക്ഷം ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ആശുപത്രിയുടെ സേവനങ്ങള്‍ ലഭ്യമാക്കാനാകും എന്നാണ് കരുതുന്നത്.

നിലവില്‍ 50 ബെഡുകളാണ് ആശുപത്രിയിലുള്ളത്. ആവശ്യമെങ്കില്‍ ഇത് പിന്നീട് 100 ബെഡായി ഉയര്‍ത്താനും സാധിക്കും. 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ അത്യാഹിത വിഭാഗം, ട്രോമ കെയര്‍,അത്യാധുനിക രോഗനിര്‍ണയ വിഭാഗം, അടിയന്തിര ചികിത്സ വിഭാഗം, മാതൃ ശിശു വിഭാഗം, ഹൃദ്‍രോഗ വിഭാഗം. നേതൃ വിഭാഗം, ഇ.എന്‍.ടി പെള്ളലേറ്റവര്‍ക്കുള്ള അടിയന്തിര ചികിത്സ സൌകര്യം, ഇന്‍റേണല്‍ മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എന്നീ സൌകര്യങ്ങളെല്ലാം ലഭ്യമായിരിക്കും. കൂടാതെ ആശുപത്രിക്കുള്ളില്‍ തന്നെ ജീവനക്കാര്‍ക്കുള്ള താമസ സൌകര്യവും ഒരുക്കിയിട്ടുണ്ട്. 20 ഫ്ലാറ്റുകളും 160 ഡോര്‍മെറ്ററികളും ഇതിനായി സജീകരിച്ചിട്ടുണ്ട്. 7.5 ഏക്കറില്‍ പരന്നുകിടക്കുന്ന ആശുപത്രിയില്‍ സൈഡസ് ഗ്രൂപ്പിലെ പരിചയ സമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. കോവിഡ് അതീവ ഗുരുതരമായ സഹചര്യത്തില്‍ മാരുതി തങ്ങളുടെ കാര്‍ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തി പകരം ആ പ്ലാന്‍റുകളില്‍ ഓക്സിജന്‍ നിര്‍മ്മാണം ആരംഭിച്ചതും വലിയ വാര്‍ത്തയായിരുന്നു.

TAGS :

Next Story