ദാ വരുന്നൂ...! റോയൽ എൻഫീൽഡിനോട് മുട്ടാൻ 2021 ബെനെല്ലി ഇംപീരിയൽ 400
1.89 ലക്ഷം എന്ന പ്രാരംഭ വിലയിലാണ് വാഹനം വിപണിയിലെത്തിയത്
റോയൽ എൻഫീൽഡിനോട് ഏറ്റുമുട്ടാൻ 2021 ബെനെല്ലി ഇംപീരിയൽ 400 വിപണിയിൽ. 1.89 ലക്ഷം എന്ന പ്രാരംഭ വിലയിലാണ് വാഹനം വിപണിയിലെത്തിയത്. 2020 ബെനെല്ലി ഇംപീരിയൽ 400 ൽ നിന്ന് 10,000രൂപ കുറച്ചാണ് 2021 ബെനെല്ലി ഇംപീരിയൽ 400 വിപണിയിലെത്തിയത്. 2020 ബെനെല്ലി ഇംപീരിയൽ 400 1.99 ലക്ഷം രൂപയ്ക്കായിരുന്നു പുറത്തിറക്കിയത്.
എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട എച്ച്നെസ് സിബി 350, ജാവ ഫോർട്ടി ടൂ എന്നിവയാണ് 2021 ബെനെല്ലി ഇംപീരിയൽ 400 മായി ഏറ്റുമുട്ടുന്നത്.
റെഡ്, സിൽവർ, ബ്ലാക്ക് കളർ ഓപ്ഷനുകളിലും ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ. എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ, റബ്ബർ പാഡിംഗ് ഉള്ള 12 ലിറ്റർ ടാങ്ക്, റൗണ്ട് ഹെഡ്ലാമ്പ്, സ്പ്ലിറ്റ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളാണ് വാഹനത്തിനുള്ളത്. ഒരു സാധാരണ ഡ്യുവൽ-ചാനൽ എബിഎസും ലഭ്യമാണ്. 2 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും ഉപയോക്താക്കൾക്ക് പ്രത്യേകമായി 2 വർഷത്തെ വാറണ്ടിക്കായി പോകാനുള്ള ഓപ്ഷൻ ലഭിക്കും.
Adjust Story Font
16