കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി ബംഗാളും
മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ നിയമസഭയും പ്രമേയം പാസാക്കി. ഇതോടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി.
മൂന്ന് കാര്‍ഷിക നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് അവതരിപ്പിച്ചത്.
സി.പി.എമ്മും കോണ്‍ഗ്രസും പ്രമേയത്തെ അനുകൂലിച്ചു. അതിനിടെ, പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്‌കരിച്ചു.
കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് നേരത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കിയിട്ടുള്ളത്.
Next Story
Adjust Story Font
16