ട്രംപിന്റെ റോള്‍സ് റോയ്‌സ് ലേലത്തില്‍ പിടിക്കാന്‍ ബോബി ചെമ്മണ്ണൂര്‍
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബോബി ഇക്കാര്യം അറിയിച്ചത്
തിരുവനന്തപുരം: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാന്‍ ഒരുങ്ങി സ്വര്‍ണ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപിന്റെ 2010 മോഡല്‍ ബ്ലാക് റോള്‍സ് റോയ്‌സ് ലേലത്തില്‍ വയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കാര്‍ ലേല വെബ്‌സൈറ്റായ മെസം ഓക്ഷന്‍സ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ സ്വന്തമാക്കാനുള്ള ബോബിയുടെ ശ്രമം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബോബി ഇക്കാര്യം അറിയിച്ചത്.
300,000-400,000 ഡോളറാണ് വില നിശ്ചയിച്ചിട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 2.2-2.9 കോടി രൂപ. 91,249 കിലോമീറ്ററാണ് വാഹനം ഓടിയിട്ടുള്ളത്. 2010 വര്‍ഷത്തില്‍ ആകെ 537 ഫാന്റം ആണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ട്രംപ് ഉപയോഗിച്ചിരുന്ന വാഹനമാണിത്. വാഹനം ഇപ്പോള്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല.
വാഹനം വാങ്ങുന്നവര്‍ക്ക് ട്രംപ് ഒപ്പിട്ട യൂസേഴ്‌സ് മാന്വലും നല്‍കും. 'ഈ കാര്‍ ഞാനിഷ്ടപ്പെടുന്നു. മികച്ച ഒന്ന്. ബെസ്റ്റ് ഓഫ് ലക്ക്' എന്നാണ് ട്രംപ് അതില്‍ എഴുതിയിട്ടുള്ളത്. തിയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ എന്നിവയും കാറിലുണ്ട്.
453 എച്ച്പി ശേഷിയുള്ള 6.75 ലിറ്റര്‍ വി-123 എഞ്ചിനാണ് കാറിന്റേത്. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാം. 240 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.
ആഡംബര കാറുകളുടെ തോഴന്‍
ട്രംപിന് ഒന്നിലേറെ റോള്‍സ് റോയ്‌സുകള്‍ ഉണ്ടായിരുന്നു എന്നാണ് ഗോള്‍ഡാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1997ല്‍ സ്വന്തമാക്കിയ ലംബോര്‍ഗിനി ഡിയാബ്ലോ ആണ് മറ്റൊന്ന്. മെഴ്‌സിഡസ് ബെന്‍സ് എസ്എല്‍ആര്‍ മക്‌ലാരന്‍, കാഡിലാക്, ടെസ്‌ല റോഡ്‌സ്റ്റര്‍ കാറുകളും ട്രംപിനുണ്ടായിരുന്നു. ഇതില്‍ ഏതെല്ലാം വാഹനങ്ങള്‍ ട്രംപിന്റെ ഉടമസ്ഥതയില്‍ ഇപ്പോഴുണ്ട് എന്നതില്‍ വ്യക്തതയില്ല.
Adjust Story Font
16