2 ഓഹരികളിൽ കണ്ണുവേണം; ഇന്ന് വാങ്ങാം വിൽക്കാം നേടാം
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ,കൊട്ടക് ബാങ്ക് എന്നിവയുടെ ഓഹരികൾ ബാങ്ക് നിഫ്റ്റി സൂചികയിൽ വലിയനേട്ടം ഉണ്ടാക്കുന്നുണ്ട്. നിലവിലെ വിപണിയിലെ നീക്കങ്ങൾ കണക്കിലെടുത്ത് ബുധനാഴ്ച നിക്ഷേപകർക്ക് പരിഗണിക്കാൻ രണ്ട് ഓഹരികളാണ് വൈശാലി പരേഖ് നിർദേശിക്കുന്നത്
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാംദിനവും ഉയർന്നുകൊണ്ടാണ് വിപണി അവസാനിപ്പിച്ചത്. നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ബെഞ്ച്മാർക്ക് സൂചിക നിഫ്റ്റി ഒരു ശതമാനത്തിൽ അധികം കുതിച്ച് ഉയർന്ന് 17,486 എന്ന പോയിന്റിലും ബോംബെസ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സെൻസെക്‌സ് 550 പോയിന്റുകൾ ഉയർന്ന് 58,960 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ട്. അതുപോലെ നിഫ്റ്റി ബാങ്ക് സൂചിക 398 പോയിന്റുകൾ ഉയർന്ന് 40,318 എന്ന പോയിന്റിലാണ് ക്ലോസ് ചെയ്തത്. സമീപകാലത്തെ ടോപ്‌സി-ടർവി ട്രേഡിങ്ങിൽ വൾസ്ട്രീറ്റ് സൂചികകൾ വലിയ റാലിയ്ക്കാണ് സാക്ഷിയായത്. ഏഷ്യൻ സൂചികകളും യൂറോപ്യൻ ഓഹരികളുമൊക്കെ ഭൂരിപക്ഷവും ഉയർന്നുകൊണ്ട് തന്നെയായിരുന്നു വ്യാപാരം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ വിപണിയിൽ നേട്ടസാധ്യതയുള്ള ഓഹരികൾ അറിഞ്ഞുവേണം നിക്ഷേപകർ സ്‌റ്റോക്കുകൾ തെരഞ്ഞെടുക്കാൻ.
വൈശാലി പരേഖിന്റെ നിർദേശങ്ങൾ
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ വൈശാലി പരേഖിന്റെ അഭിപ്രായത്തിൽ 17350 എന്ന പോയിന്റിൽ നിന്ന് നിഫ്റ്റി 50 വലിയ ബ്രേക്കൗട്ടാണ് നടത്തിയത്. ഇന്ത്യൻ ഓഹരി വിപണിയും ഇപ്പോൾ കരുത്ത് കാണിക്കുന്നുണ്ടെന്ന് വൈശാലി പരേഖ് വൈസ് പ്രസിഡന്റും ടെക്‌നിക്കൽ റിസർച്ചറുമായ പ്രഭുദാസ് ലീലാധർ അഭിപ്രായപ്പെടുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് ,കൊട്ടക് ബാങ്ക് എന്നിവയുടെ ഓഹരികൾ ബാങ്ക് നിഫ്റ്റി സൂചികയിൽ വലിയനേട്ടം ഉണ്ടാക്കുന്നുണ്ട്. നിലവിലെ വിപണിയിലെ നീക്കങ്ങൾ കണക്കിലെടുത്ത് ബുധനാഴ്ച നിക്ഷേപകർക്ക് പരിഗണിക്കാൻ രണ്ട് ഓഹരികളാണ് വൈശാലി പരേഖ് നിർദേശിക്കുന്നത്. എസ്ബിഐ കാർഡ്,അപ്പോളോ ഹോസ്പിറ്റൽസ് ഓഹരികളാണിത്. നിഫ്റ്റി നിർണായക പ്രതിരോധ നിലയായ 17,350 എന്ന ലെവലിന് മുകളിലെത്തിയതിനാൽ വലിയ ബ്രേക്കൗട്ട് വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാം. സൂചിക ശക്തമായി തന്നെ വരുംദിവസങ്ങളിൽ കുതിച്ചുയരുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. എൻഎസ്ഇയിലെ 12 വൻകിട ബാങ്കുകളുടെ സൂചികയായ ബാങ്ക്‌നിഫ്റ്റി 40,000 ലെവലും മറികടന്ന് കൂടുതൽ മുന്നേറുന്നു. എസ്ബിഐ,ഐസിഐസിഐ ബാങ്ക് ,ആക്‌സിസ് ബാങ്ക് ,കൊട്ടക് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കിങ് ഓഹരികൾ കുതിപ്പ് തുടർന്നതിനാൽ 40,300 ന് മുകളിൽ ശക്തമായ നോട്ടിലാണ് ക്ലോസ് ചെയ്തത്. സൂചികകളിൽ കൂടുതൽ മുന്നേറ്റമാണ് വൈശാലി പരേഖ് പ്രതീക്ഷിക്കുന്നത്. നിഫ്റ്റിയിൽ ഇന്ന് 17,350 എന്ന നിലയിലാണ് വ്യാപാരം നടത്തുക. 17,600 എന്ന ലെവലിലായിരിക്കും പ്രതിരോധം നേരിടുക. ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന റേഞ്ച് 39,900 മുതൽ 40,900 ആയിരിക്കും. ഈ പോയിന്റുകൾക്കിടയിലായിരിക്കും ഇന്ന് വ്യാപാരം നടക്കുകയെന്നും വൈശാലി പരേഖ് അഭിപ്രായപ്പെട്ടു.
ഇന്നത്തെ ഇൻട്രാഡേ ഓഹരികൾ
മുകളിൽ പറഞ്ഞ വീക്ഷണങ്ങൾ കണക്കിലെടുത്താൽ ഇന്ന് വാങ്ങാവുന്ന രണ്ട് ഓഹരികളാണ് എസ്ബിഐ കാർഡ്‌സും അപ്പോളോ ഹോസ്പിറ്റൽസും. എസ്ബിഐ കാർഡ്‌സ് ഓഹരികൾ 883 രൂപയ്ക്ക് വാങ്ങാം. 908 രൂപയാണ് ടാർഗറ്റ് വില. സ്റ്റോപ്പ് ലോസ് 870 രൂപയാണ്. അപ്പോളോ ഹോസ്പിറ്റൽസ് ഓഹരികൾ 4366 രൂപയ്ക്ക് വാങ്ങാം. ടാർഗറ്റ് വില 4500 രൂപയാണ്. 4295 രൂപയാണ് സ്റ്റോപ്പ് ലോസ്.
(മുകളിൽ നൽകിയിരിക്കുന്ന ആർട്ടിക്കിൾ വിവിധ സ്‌ത്രോസ്സുകളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓഹരി,മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപിക്കുക. നിങ്ങൾക്കുണ്ടാകുന്ന ലാഭനഷ്ടങ്ങൾക്ക് സ്ഥാപനത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല)
Adjust Story Font
16