Quantcast

പ്രതിദിനം 17000 രൂപ വരുമാനം നേടാൻ ഒരു ബിസിനസ്

യൂനിറ്റിന്റെ കപ്പാസിറ്റി അനുസരിച്ച് ആയിരം കിലോ ചാർക്കോൾ ഒരു ദിവസം ഉൽപ്പാദിപ്പിക്കാം. കിലോയ്ക്ക് 17 രൂപ വെച്ച് പ്രതിദിനം 17000 രൂപയാണ് ലാഭമായി കിട്ടുക

MediaOne Logo

Web Desk

  • Published:

    14 Oct 2022 9:33 AM GMT

പ്രതിദിനം 17000 രൂപ വരുമാനം നേടാൻ ഒരു ബിസിനസ്
X

മാറി കൊണ്ടിരിക്കുന്ന ഭക്ഷ്യസംസ്‌കാരത്തിന്റെ ഭാഗമായി പല ചെറുകിട ബിസിനസ് സാധ്യതകളും ഉയർന്നുവരുന്നുണ്ട്. മുമ്പ് ഹോട്ടൽ വ്യവസായത്തിന്റെ ഭാഗമായിരുന്ന ചാർക്കോളുകൾ ഇടക്കാലത്തേക്ക് കളം വിട്ടിരുന്നുവെങ്കിലും ഇപ്പോൾ പുർവ്വാധികം ശക്തിയോടെ മടങ്ങിവന്നിട്ടുണ്ട്. ബാർബിക്യുവും ഗ്രില്ലുമൊക്കെ ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഹോട്ടൽ ,റസ്‌റ്റോറന്റ് മേഖലയിലും വീടുകളിൽ പോലും കരി ഒരു അവശ്യവസ്തുവാണ്. എല്ലാവരും അടക്കുളയിൽ ഗ്യാസ് ഉപയോഗിക്കുന്ന സംസ്‌കാരത്തിലേക്ക് മാറിയതിനാൽ വീട്ടിൽ കരി ഉണ്ടാക്കി സൂക്ഷിക്കുന്ന ശീലവും ഇല്ല. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ആരംഭിക്കാവുന്ന ഒരു സംരംഭക ആശയമാണിത്. മികച്ച തോതിൽ കയറ്റുമതി സാധ്യതയും കരി ഉൽപ്പാദനം തുറന്നുനൽകുന്നു.

ബ്രിക്കറ്റുകളുടെ നിർമാണത്തിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തു കരിയാണ്. കരി പൊടിച്ച് യന്ത്രം ഉപയോഗിച്ച് ആണ് ബ്രിക്കുകളായി മാറ്റുന്നത്. ഈ ബിസിനസ് ആരംഭിക്കാനുള്ള കാര്യങ്ങൾ താഴെ പറയുന്നു. കരി നിർമാണ യൂനിറ്റിനായി കെട്ടിടം ഉണ്ടാക്കാനായി ആദ്യം സ്ഥലം തിരഞ്ഞെടുക്കണം. 1 മീറ്റർ നീളവും എട്ട് മീറ്റർ വീതിയും പത്ത് മീറ്റർ ഉയരവുമുള്ള കെട്ടിടമാണ് നിർമിക്കേണ്ടത്. ജിഐ ഷീറ്റാണ് മേൽക്കൂരയ്ക്ക് അനുയോജ്യം. കെട്ടിടം നിർമാണത്തിന് മൂന്ന് ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കാം. ഏകദേശം ആയിരം സ്‌ക്വയർഫീറ്റിലുള്ള ബിൽഡിങ്ങാണ് വേണ്ടത്.

യന്ത്രങ്ങൾ

ചാർക്കോൾ ബ്രിക്‌സ് ഉണ്ടാക്കാൻ ചില മെഷീനുകൾ വേണ്ടി വരും. കരി പൊടിച്ച് മിക്‌സ് ചെയ്യുന്നതിനും ബ്ലോക്കുകൾ ഉണ്ടാക്കുന്നതിനും ആണ് മെഷീൻ ഉപയോഗിക്കുന്നത്. പ്രതിദിനം ഒരു ടൺ ഉൽപ്പാദന ശേഷിയുള്ള മെഷീന് വാങ്ങണമെങ്കിൽ ആറ് ലക്ഷം രൂപയാണ് വേണ്ടിവരുന്നത്.

കെട്ടിടത്തിലേക്ക് ത്രീഫേസ് ഇലക്ട്രിക് കണക്ഷൻ തന്നെ ഉറപ്പുവരുത്തണം. ഇതിനായി പരമാവധി ഒന്നര ലക്ഷം രൂപയാണ് ചെലവാകുക. പ്രധാന അസംസ്‌കൃത വസ്തുവായ മരത്തടികളും ചിരട്ടകളുമൊക്കെ നമുക്ക് സുലഭമാണ്. ഏതൊരു ബിസിനസിന്റെയും ലക്ഷ്യം ലാഭമുണ്ടാക്കുന്നതാണ്. ചാർക്കോൾ ബ്ലോക്കുകളുടെ വിപണി വളരെ വലുതാണ്. ഒരു തവണ മുതൽമുടക്കിയാൽ പിന്നെ ആകെ വരുന്ന ചെലവ് അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ വേണ്ടി വരുന്ന തുകയാണ്. എട്ട് ലക്ഷം രൂപയോളം മുതൽമുടക്ക് ആവശ്യമായി വരും.

ലാഭം

ഒരു കിലോ ചിരട്ടയ്ക്ക് 7 രൂപയാണ് വില. എന്നാൽ ചിരട്ട കരി വിൽക്കുമ്പോൾ ഒരു കിലോയ്ക്ക് 30 രൂപ ലഭിക്കും. നാലു രൂപ പാക്കിങ് ചാർജും മറ്റും ചിലവുകളും കുറച്ചാൽ ഒരു കിലോയ്ക്കുള്ള ലാഭം 17 രൂപയാണ്. നമ്മുടെ യൂനിറ്റിന്റെ കപ്പാസിറ്റി അനുസരിച്ച് ആയിരം കിലോ ചാർക്കോൾ ഒരു ദിവസം ഉൽപ്പാദിപ്പിക്കാം. കിലോയ്ക്ക് 17 രൂപ വെച്ച് പ്രതിദിനം 17000 രൂപയാണ് ലാഭമായി കിട്ടുക. ഒരു മാസത്തേക്ക് 26 ദിവസം തൊഴിൽ ദിനമായി കണക്കുകൂട്ടിയാൽ 442000 രൂപയാണ് വരുമാനം. ഭാവിയിൽ നമ്മൾ വിപണി പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ ഇത് വലിയ വരുമാനം നൽകുന്ന ബിസിനസായി തുടരും.

TAGS :

Next Story