Quantcast

വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ വിജയ്, ജയ് ഉൽപന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി നടൻ ആസിഫ് അലി

വർഗീസ് മൂലൻസ് ഗ്രൂപ്പ് ഇന്ന് നിരവധി ബ്രാൻഡുകളിലൂടെ ആഗോളതലത്തിൽ പടർന്ന് പന്തലിച്ച ബിസിനസ് ഗ്രൂപ്പാണ്

MediaOne Logo

Web Desk

  • Updated:

    2024-07-21 16:31:13.0

Published:

21 July 2024 3:39 PM GMT

Actor Asif Ali as the brand ambassador for Varghese Moolans Group
X

റിയാദ്: സൗദി അറേബ്യയിൽ 40ാം വർഷത്തിലെത്തിയ വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ ബ്രാൻഡുകളായ വിജയ്, ജയ് എന്നിവയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നടൻ ആസിഫ് അലിയെ നിയമിച്ചു. ദൈനംദിന ഉപഭോക്തൃ സാധനങ്ങളുടെ മുൻനിര ഉൽപാദകരായ ഗ്രൂപ്പ് കേരളത്തിലും പുറത്ത് ലോക വിപണിയിലും സജീവമാണ്. വിപണിയിൽ വെവ്വേറെ പേരെടുത്ത രണ്ട് ബ്രാൻഡുകളും ലയിക്കുന്ന സന്ദർഭത്തിൽതന്നെ ഈ സുപ്രധാന നേട്ടവും സംഭവിക്കുകയാണെന്ന് മാനേജ്‌മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

1985 ൽ സൗദി അറേബ്യ കേന്ദ്രീകരിച്ച് ഡോ. വർഗീസ് മൂലൻ സ്ഥാപിച്ച വർഗീസ് മൂലൻസ് ഗ്രൂപ്പ് ഇന്ന് നിരവധി ബ്രാൻഡുകളിലൂടെ ആഗോളതലത്തിൽ പടർന്ന് പന്തലിച്ച ബിസിനസ് ഗ്രൂപ്പാണ്. തുടക്കത്തിൽ അന്താരാഷ്ട്ര ഭക്ഷ്യവിപണികളിൽ കുറവുള്ള ഉൽപന്നങ്ങൾ നിർമിച്ച് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഗ്രൂപ്പ് കഴിഞ്ഞ ദശകങ്ങളിലായി ബിസിനസ് വിപുലീകരിക്കുകയും മേഖലകൾ വൈവിധ്യവത്കരിച്ച് മുന്നേറ്റം തുടരുകയുമാണ്.

ഭക്ഷ്യോൽപാദനം, റീട്ടെയിൽ മാർക്കറ്റ്, ചലച്ചിത്ര നിർമാണം, റിയൽ എസ്‌റ്റേറ്റ്, ജൈവ കൃഷി, ലോജിസ്റ്റിക്‌സ്, ഇ-കോമേഴ്‌സ്, ടെക്‌സ്‌റ്റൈൽ, ഹോട്ടൽ, ബ്യൂട്ടി പാർലർ, ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്നിങ്ങനെ വർഗീസ് മൂലൻസ് ഗ്രൂപ്പ് ഇന്ന് കൈവെക്കാത്ത മേഖലകളില്ല. ബിസിനസിനപ്പുറം വർഗീസ് മൂലൻ ഫൗണ്ടേഷൻ എന്ന പേരിൽ ജീവകാരുണ്യ രംഗത്തും ചുവടുറപ്പിച്ച് സമൂഹത്തെ നല്ലനിലയിൽ മാറ്റിയെടുക്കാനും താഴ്ന്ന സ്ഥിതിയിൽ കഴിയുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനും നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ഭക്ഷ്യോൽപന്ന ഉൽപാദന, കയറ്റുമതിയിൽ വിജയകരമായ 40 വർഷം പൂർത്തിയാക്കിയ ആഘോഷവേളയിൽ തങ്ങളുടെ രണ്ട് മുൻനിര ബ്രാൻഡുകളായ വിജയ് മസാല ആൻഡ് ഫുഡ് പ്രോഡക്ട്‌സും ജയ് സ്‌പൈസസും ലയിപ്പിക്കുകയാണ്. സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, അരി, അരിയുൽപന്നങ്ങൾ, ഗോതമ്പ് ഉൽപന്നങ്ങൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ, എണ്ണകൾ, അച്ചാറുകൾ, ജാമുകൾ, ചട്‌നികൾ, പാനീയങ്ങൾ, വിവിധ ഇന്ത്യൻ ഉൽപന്നങ്ങൾ തുടങ്ങി ഗുണമേന്മയുള്ള ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കുന്നതിൽ രണ്ട് ബ്രാൻഡുകൾക്കും ഇതിനകം അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ട്.

വർഷങ്ങളായി വിജയ് ബ്രാൻഡ് അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലയിൽ ഒരു ശക്തമായ സാന്നിധ്യം സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം, ജയ് ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിച്ചത് സമാന മേഖലയിലെ സംരംഭകരുമായി ബിസിനസ് വിപുലീകരണത്തിനും ഹോട്ടൽ- റസ്റ്റാറൻറ്- കാറ്ററിങ് (ഹൊറീക) മേഖലയിലാണ്. ലയനം പ്രവർത്തന മേൽനോട്ടം എളുപ്പമാക്കും. ഹൊറീക രംഗത്തും അതിനപ്പുറവും പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ജയ്‌യുടെ ആഴത്തിലുള്ള വൈദഗ്ധ്യവും വിജയ്‌യുടെ വിശാലമായ റീട്ടെയിൽ വിതരണ ശൃംഖലയും ഗുണകരമായി മാറും. ഏകീകരിക്കപ്പെടുന്ന ബ്രാൻഡ് ഇനി ജയ് സ്‌പൈസസ് ആൻഡ് ഫുഡ്‌സ് എന്നാണ് തുടർന്ന് അറിയപ്പെടുക.

ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ഉൽപന്നങ്ങളും അതുല്യ സേവനവും നൽകുന്നത് തുടരാൻ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗ്രേഡിങ്, പ്രോസസ്സിങ്, പാക്കേജിങ് എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി മികവോടെ മുന്നോട്ടു പോകുന്നതിലാണ് വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ പ്രതിബദ്ധതയെന്നും മാനേജ്‌മെൻറ് അറിയിച്ചു.

TAGS :

Next Story