ആകാശിന് പിന്നാലെ ഇഷ; റിലയൻസിൽ തലമുറ മാറ്റം
റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി രാജിവച്ചതിന് പിന്നാലെയാണ് മകൾ പുതിയ പദവിയിലേക്ക് നിയമിതയാകുന്നത്
മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ യൂണിറ്റിന്റെ നേതൃപദവിയിലേക്ക് അംബാനി തലമുറയിലെ ഇളമുറക്കാരി ഇഷ അംബാനി. റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി രാജിവച്ചതിന് പിന്നാലെയാണ് മകൾ പുതിയ പദവിയിലേക്ക് നിയമിതയാകുന്നത്. നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്ടറാണ് മുപ്പതുകാരിയായ ഇഷ.
ചൊവ്വാഴ്ച സഹോദരൻ ആകാശ് അംബാനി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ജിയോ. കഴിഞ്ഞ വർഷം നടന്ന വാർഷിക പൊതുയോഗത്തിൽ ഗ്രൂപ്പിൽ മക്കൾക്ക് നിർണായക സ്ഥാനങ്ങൾ ഉണ്ടാകുമെന്ന് മുകേഷ് അംബാനി സൂചന നൽകിയിരുന്നു. റിലയൻസിൽ മെറ്റ പ്ലാറ്റ്‌ഫോം നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇരുവരും ഭാഗഭാക്കായിരുന്നു.
യുഎസിലെ യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദധാരിയാണ് ഇഷ. സ്റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ നേടി. ആകാശ് ഇരട്ടസഹോദരനാണ്. 27കാരനായ ആനന്ദ് ചെറിയ സഹോദരനാണ്.
റിലയൻസ് ഇൻഡസ്ട്രീസിലെ നിർണായക സ്ഥാനങ്ങൾ ഒഴിഞ്ഞ് തർക്കങ്ങളില്ലാതെ തലമുറമാറ്റം സാധ്യമാക്കാനാണ് അംബാനി ശ്രമിക്കുന്നതെന്ന് ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നേരത്തെ, ബംഗ്ലാദേശ് ആസ്ഥാനമായ വാൾട്ടൺ അടക്കമുള്ള കോർപറേറ്റുകൾ എങ്ങനെയാണ് അധികാരക്കൈമാറ്റം നടത്തുന്നത് എന്നതു സംബന്ധിച്ച് അംബാനി പഠനം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Summary: Isha Ambani is set to be named chairman of the Reliance conglomerate's retail unit in another sign that her father, billionaire Mukesh Ambani, is pushing ahead with a plan for succession in one of Asia's richest families.
Adjust Story Font
16