Quantcast

കാത്തെ പസഫിക്കിന്‍റെ എന്‍ഡിസി കണ്ടന്‍റ് പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ അഗ്രിഗേറ്ററായി വെര്‍ടെയ്ല്‍

ഹോങ്കോങ്ങിന്‍റെ ദേശീയ വിമാനകമ്പനിയായ കാത്തെ പസഫിക്കിന്‍റെ എന്‍ഡിസി കണ്ടന്‍റ്, ലോകമെമ്പാടുമുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് വെര്‍ടെയ്ല്‍ ഡയറക്ട് കണക്ട് വഴി ലഭിക്കും

MediaOne Logo

Web Desk

  • Published:

    8 July 2021 6:19 AM GMT

കാത്തെ പസഫിക്കിന്‍റെ  എന്‍ഡിസി കണ്ടന്‍റ്  പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ അഗ്രിഗേറ്ററായി വെര്‍ടെയ്ല്‍
X

ഹോങ്കോങ്ങിന്‍റെ ദേശീയ വിമാനകമ്പനിയായ കാത്തെ പസഫിക്കിന്‍റെ എന്‍ഡിസി കണ്ടന്‍റ്, വെര്‍ടെയ്ല്‍ ഡയറക്ട് കണക്ട് വഴിയും ഇനി ലഭ്യമാകും. ലോകമെമ്പാടുമുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് കാത്തെ പസഫിക്കിന്‍റെ എന്‍ഡിസി കണ്ടന്‍റ്, പരമ്പരാഗത ഡിസിട്രിബ്യൂഷന്‍ സംവിധാനത്തിന്‍റെ നിയന്ത്രണങ്ങളില്ലാതെ, ഇനി മുതല്‍ വെര്‍ടെയ്ല്‍ ഡയറക്ട് കണക്ട് വഴി നേരിട്ട് സ്വീകരിക്കാവുന്നതാണ്. ഷോപ്പിംഗ്, പ്രൈസിംഗ്, ഓര്‍ഡര്‍ തയ്യാറാക്കുക, ഓര്‍ഡറില്‍ മാറ്റം വരുത്തുക, ഓര്‍ഡര്‍ റദ്ദാക്കുക തുടങ്ങി എന്‍ഡിസിയുടെ മുഴുവന്‍ സവിശേഷ സംവിധാനങ്ങളും ഈ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്നതാണ്.

എന്‍ഡിസിയുടെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ങ് ഇന്‍റെര്‍ഫേസുകള്‍ ഉപയോഗിച്ച് കാത്തെ പസഫിക്കുമായി തത്സമയം നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനായി വിഡിസി പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ഇതുവഴി നിലവിലുള്ള വിമാന ടിക്കറ്റിങ് - ഡിസ്ട്രിബ്യൂഷന്‍ സംവിധാനമായ ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിന്‍റെ (ജിഡിഎസ്) നിയന്ത്രണങ്ങളില്ലാതെ, ദ്രുതഗതിയില്‍ എയര്‍ലൈന്‍ റീട്ടെയ്‌ലിങ്ങിലേക്കുള്ള മാറ്റം സാധ്യമാക്കുന്നു. ട്രാവലുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് വെര്‍ടെയ്ല്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമിലൂടെ വെര്‍ടെയ്‌ലിന്‍റെ ഫ്രണ്ട് ഓഫീസ് ടൂള്‍ വഴിയോ യൂണിവേഴ്‌സല്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ങ് ഇന്‍റര്‍ഫേസ് വഴിയോ കാത്തെ പസഫിക്കിന്‍റെയും അതുപോലെതന്നെ വെര്‍ടെയ്‌ലിന്‍റെ മറ്റ് എയര്‍ലൈന്‍ പങ്കാളികളുടേയും എന്‍ഡിസി കണ്ടന്‍റ് ലഭ്യമാകുന്നതാണ്.

''ബുക്കിംഗിനുശേഷമുള്ള സങ്കീര്‍ണ്ണമായ സര്‍വ്വീസിങ്ങ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന കാത്തെ പസഫിക്കിന്‍റെ എന്‍ഡിസി ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ങ് ഇന്‍റര്‍ഫേസുകളുമായി പൂര്‍ണമായും സമന്വയിക്കുവാന്‍ കഴിയുന്നവിധം സമഗ്രമാണ് വെര്‍ടെയ്ല്‍ സൊലൂഷന്‍. ഇത് ഏറെ അഭിനന്ദനീയമാണ്. കാത്തെ പസഫിക് എന്‍ഡിസി ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ങ് ഇന്‍റര്‍ഫേസുകള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തിയ ആദ്യത്തെ അഗ്രിഗേറ്ററുകളില്‍ ഒന്നാണ് വെര്‍ടെയ്ല്‍ ഡയറക്ട് കണക്ട്. വിജയകരമായ ഈ പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ആധുനിക റീട്ടെയ്‌ലര്‍ വിഷന്‍റെ ഭാഗമായി ഇപ്പോഴുള്ളതും വരുംനാളുകളില്‍ അവതരിപ്പിക്കുന്നതുമായ വിപുലമായ കണ്ടന്‍റില്‍ നിന്നും പ്രയോജനം ഉള്‍ക്കൊള്ളുവാന്‍ ലോകമെമ്പാടുമുള്ള ട്രാവല്‍ കമ്പനികള്‍ക്ക് സാധിക്കും.'' കാത്തെ പസഫിക് എയര്‍വേയ്‌സ് ഡിസിട്രിബ്യൂഷന്‍ സ്ട്രാറ്റജി ഹെഡ് അലന്‍ സോ പറഞ്ഞു.

''കാത്തെ പസഫിക്കുമായുള്ള ഈ പങ്കാളിത്തം ഞങ്ങള്‍ ഏറെ വിലമതിക്കുന്നു. എയര്‍ലൈനുകള്‍ക്ക് ശരിയായ റീട്ടെയ്‌ലിങ്ങ് സാധ്യമാക്കുന്ന ഡയറക്ട് ഡിസ്ട്രിബ്യൂഷന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഒട്ടേറെ പരിമിതികളുള്ള നിലവിലെ വിമാന ടിക്കറ്റിങ് -ഡിസ്ട്രിബ്യൂഷന്‍ സംവിധാനമായ ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തില്‍നിന്നും (ജിഡിഎസ്) വ്യത്യസ്തമായി, എയര്‍ലൈനുകള്‍ക്ക് വിഭിന്നങ്ങളായ ഉല്‍പന്നങ്ങളും സേവനങ്ങളും നേരിട്ട് വളരെ വേഗം തന്നെ ട്രാവല്‍ കമ്പനികള്‍ക്ക് നല്‍കുവാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ പ്രധാനപ്പെട്ട ട്രാവല്‍ മാര്‍ക്കറ്റുകളില്‍ ഞങ്ങള്‍ക്കുള്ള ശക്തമായ സാന്നിധ്യംകൊണ്ട് ട്രാവല്‍ കമ്പനികള്‍ക്ക് സിഎക്‌സിന്‍റെ എന്‍ഡിസി കണ്ടന്‍റില്‍ നിന്നും വളരെയധികം പ്രയോജനം നേടാനാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' വെര്‍ടെയ്ല്‍ ടെക്‌നോളജീസിന്‍റെ സ്ഥാപകനും സി.ഇ.ഒ യുമായ ജെറിന്‍ ജോസ് അഭിപ്രായപ്പെട്ടു.

കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിന്‍റെ നിയന്ത്രണമില്ലാതെ, ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള സേവനങ്ങളും, നൂതനമായ ഉല്‍പന്നങ്ങളും അവതരിപ്പിക്കുവാന്‍ എയര്‍ലൈനുകളെ എന്‍ഡിസി സഹായിക്കുന്നു. എയര്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് ആധുനിക സാങ്കേതിക തരംഗമാകുവാന്‍ പോകുന്ന ഒന്നാണ് ഇത്.

2016 മുതല്‍ ഈ രംഗത്ത് വെര്‍ടെയ്ല്‍ പ്രവര്‍ത്തിച്ചുവരുന്നു. എയര്‍ലൈന്‍ ടെക്‌നോളജി ഡൊമെയ്‌നില്‍ വളരെക്കാലത്തെ പ്രവൃത്തി പരിചയമുള്ള ആളുകളുടെ ഒരു കോര്‍ ടീമാണ് വെര്‍ടെയ്‌ലിന് തുടക്കമിട്ടത്. ഒരു എന്‍ഡിസി ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമിന് ആവശ്യമായ നിര്‍വ്വഹണപരവും സാങ്കേതികവുമായ വളര്‍ച്ചാ സാധ്യതകള്‍ എല്ലാം പരിഗണിച്ചുകൊണ്ടാണ് വിഡിസി തയ്യാറാക്കിയിരിക്കുന്നത്.

TAGS :

Next Story