Quantcast

ഓൺലൈൻ പർച്ചേസ് പതിവുണ്ടോ? പണം കൊള്ളയടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഡിസ്‌കൗണ്ടും വലിയ കിഴിവുകളുമൊക്കെ ഉള്ളതിനാൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള പ്രവണത കൂടുന്ന സമയമാണിത്. എന്നാൽ ഈ അവസരം മുതലെടുക്കാൻ ഓൺലൈൻ തട്ടിപ്പുകാർ തക്കംപാർത്തിരിക്കുന്ന അവസരം കൂടിയാണിത്. ഉത്സവകാല പർച്ചേസ് തിരക്കുകൾക്കിടയിൽ നിങ്ങളുടെ ഓൺലൈൻ വാലറ്റുകളിൽ നിന്ന് പണം നഷ്ടപ്പെടരുത്.

MediaOne Logo

Web Desk

  • Updated:

    2022-10-17 17:33:00.0

Published:

17 Oct 2022 5:00 PM GMT

ഓൺലൈൻ പർച്ചേസ് പതിവുണ്ടോ? പണം കൊള്ളയടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
X

ഓൺലൈൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ മികച്ച ഡീലുകളും കിഴിവുകളുമൊക്കെ പ്രഖ്യാപിക്കുന്ന സമയമാണ് ഉത്സവസീസണുകൾ. ദീപാവലി ഓഫറുകളും ക്രിസ്മസ് ഓഫറുകളുമൊക്കെ നമ്മളെ കാത്തിരിപ്പുണ്ട്. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും കൂടുതലും ഓൺലൈൻ പർച്ചേസുകളുടെ പിറകെയായിരിക്കും. ഡിസ്‌കൗണ്ടും വലിയ കിഴിവുകളുമൊക്കെ ഉള്ളതിനാൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള പ്രവണത കൂടുന്ന സമയമാണിത്. എന്നാൽ ഈ അവസരം മുതലെടുക്കാൻ ഓൺലൈൻ തട്ടിപ്പുകാർ തക്കംപാർത്തിരിക്കുന്ന അവസരം കൂടിയാണിത്. ഉത്സവകാല പർച്ചേസ് തിരക്കുകൾക്കിടയിൽ നിങ്ങളുടെ ഓൺലൈൻ വാലറ്റുകളിൽ നിന്ന് പണം നഷ്ടപ്പെടരുത്. ഓൺലൈൻ പർച്ചേസുകളിൽ മൂന്നിൽ രണ്ട് ഭാഗം പേയ്‌മെന്റുകളും ഡിജിറ്റലാണ്. അതുകൊണ്ട്തന്നെ തട്ടിപ്പുകാർക്ക് എതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത്തരം സമയങ്ങളിൽ നമ്മുടെ ഡിജിറ്റൽ വാലറ്റുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  • വിശ്വസനീയമായ സോഴ്‌സുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക. സംശയാസ്പദമായ ലിങ്കിലേക്കാണ് പോകുന്നതെന്ന് തോന്നിയാൽ അപ്പോൾ തന്നെ പേജ് എക്‌സിറ്റ് ചെയ്യുക.
  • പേയ്‌മെന്റ് നടത്തുമ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കാൻ പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ കഴിയുന്നതും ഒഴിവാക്കുക. കാരണം നിങ്ങളുടെ ഡാറ്റകൾ ചോർത്താനുള്ള സാധ്യത ഇത്തരം വൈഫൈ നെറ്റ്വർക്ക് ഉപയോഗിക്കുമ്പോൾ കൂടുതലാണ്.
  • പ്രധാനപ്പെട്ട ബാങ്ക് അക്കൗണ്ടുമായോ ക്രെഡിറ്റ്കാർഡ് അക്കൗണ്ടുമായോ ബന്ധപ്പെട്ട ഓടിപി വിവരങ്ങൾ ആരുമായും പങ്കുവെക്കാതിരിക്കുക. ഓട്ടോമാറ്റിക്കായി ആപ്പുകൾ തന്നെ ഓടിപി വായിക്കുന്ന സിസ്റ്റവും ഒഴിവാക്കുക. ഒരിക്കലും വിശ്വസനീയമായ ആപ്പുകൾ നിങ്ങളുടെ രഹസ്യ ഓടിപി ചോദിച്ച് വിളിക്കില്ല. ബാങ്കിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും ആപ്പുകൾക്ക് പരമാവധി ആക്‌സസ് നൽകാതിരിക്കുക. ഇങ്ങിനെ ചെയ്യുന്നത് പണം കൊള്ളയടിക്കാനുള്ള സാഹചര്യം ഇല്ലാതാക്കും.
  • ധൃതിപിടിച്ച് ഓൺലൈൻ പേയ്‌മെന്റുകളും പർച്ചേസും നടത്തരുത്. എല്ലാ പേയ്‌മെന്റുകളുടെയും റസീപ്റ്റ് നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
  • പർച്ചേസ് നടത്തിയ ശേഷം പണം അടക്കുന്ന പിഓഎസ് മെഷീനുകൾ വിശ്വസിക്കാവുന്ന ഏജൻസികളുടേതാണോ എന്ന് ഉറപ്പുവരുത്തണം. കാരണം നിങ്ങളുടെ കാർഡ് പണം അടക്കാനായി പിഓഎസ് മെഷീനിൽ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റകൾ ഈ മെഷീൻ റീഡ് ചെയ്തിരിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് വേണമെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടാനുള്ള സാധ്യതയുണ്ട്. നിങ്ങൾ വിദേശത്ത് ആയിരിക്കുമ്പോൾ മാത്രം 'ഇന്റർനാഷനൽ ട്രാൻസാക്ഷൻ ഓപ്ഷൻ ' ആക്ടിവേറ്റാക്കി വെക്കുക. ഇന്ത്യയിലായിരിക്കുമ്പോൾ ഇത് ഒഴിവാക്കാൻ മറക്കരുത്. കാരണം ഇന്ത്യയിലെ കാർഡ് ഇടപാടുകൾക്ക് വേണ്ട ടു സ്റ്റെപ്പ് വെരിഫിക്കേഷൻ അന്താരാഷ്ട്ര് ഇടപാടുകൾക്ക് വേണ്ടതില്ല. അതുകൊണ്ട്തന്നെ സുരക്ഷാ വീഴ്ചക്ക് സാധ്യതയുണ്ട്.
  • കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും ശക്തമായ പാസ് വേർഡുകൾ നൽകുക. വലിയ അക്ഷരവും ചെറിയ അക്ഷരങ്ങളും നമ്പറുകളും സ്‌പെഷ്യൽ ക്യാരക്ടറുകളും ഉൾപ്പെടുത്തികൊണ്ട് വേണം മൊബൈലിലെ ബാങ്ക് ആപ്പുകൾക്കും മറ്റും പാസ് വേർഡ് ഉണ്ടാക്കാൻ. ഓൺലൈൻ പർച്ചേസ് സ്ഥിരമായി നടത്തുന്നയാളാണ് നിങ്ങളെങ്കിൽ ഇടക്കിടെ പാസ്വേർഡുകൾ മാറ്റുന്നതും നല്ലതാണ്.
  • പുതിയതായി ഡൗൺലോഡ് ചെയ്ത ആപ്പുകൾ ചോദിക്കുന്ന എല്ലാ അനുമതികളും എന്തൊക്കെയാണെന്ന് കൃത്യമായി പരിശോധിക്കുക.''യെസ് ടു ആൾ' ക്ലിക്ക് ചെയ്യരുത്. ഡൗൺലോഡ് ചെയ്ത ആപ്പിന്റെ വിശ്വാസ്യത എത്രമാത്രമാണെന്ന് പരിശോധിക്കുക. കൂടാതെ ആ ആപ്പുകളുടെ പ്രവർത്തനത്തിന് വേണ്ട അനുമതികൾ മാത്രമേ നൽകാവൂ. എല്ലാ അനുമതിയും ഒറ്റയടിക്ക് നൽകുന്നത് നിങ്ങളുടെ വിവരങ്ങൾ ചോരാനും പണം നഷ്ടമാക്കാനും ഇടയാക്കും.ഓരോ പർച്ചേസിന് ശേഷവും നിങ്ങൾ പണം അടക്കുന്നത് ആർക്കാണെന്നും ഏത് പ്ലാറ്റ്‌ഫോം വഴിയാണ് പണം അടക്കുന്നതെന്നും കൃത്യമായി ധാരണ വേണം.
  • അക്കൗണ്ട് നമ്പർ,സിവിവി,ഓടിപി,പിൻ തുടങ്ങിയ രഹസ്യസ്വഭാവമുള്ള സ്വകാര്യ,ബാങ്കിങ് വിശദാംശങ്ങൾ മൂന്നാമതൊരാൾക്ക് പങ്കിടുന്നില്ലെന്ന് ഉറപ്പിക്കുക. ടോക്കണൈസേഷൻ പോലുള്ള സുരക്ഷിതമായ എൻക്രിപ്ഷനുകൾ തെരഞ്ഞെടുക്കണം.ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റകൾ സംരക്ഷിക്കുന്നതിനുള്ള ആർബിഐയുടെ സംവിധാനമാണിത്.
TAGS :

Next Story