സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; അഞ്ചുദിവസത്തിനിടെ വർധിച്ചത് 520 രൂപ
ഈ മാസത്തെ ഏറ്റവും വലിയ വിലയിലാണ് ചൊവ്വാഴ്ച സ്വർണ വ്യാപാരം നടക്കുന്നത്
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. അഞ്ചുദിവസത്തിനിടെ വർധിച്ചത് 520 രൂപയാണ്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4440 രൂപയും പവന് 35,520 രൂപയുമായി.
ഈ മാസത്തെ ഏറ്റവും വലിയ വിലയിലാണ് ചൊവ്വാഴ്ച സ്വർണ വ്യാപാരം നടക്കുന്നത്. രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ചൊവ്വാഴ്ച സ്വർണവില വർധിച്ചത്. രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാനത്തിനൊപ്പം സ്വർണവും മുന്നേറ്റം നേടി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.3 ശതമാനം ഉയർന്ന് 47,445 രൂപയിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.
Next Story
Adjust Story Font
16