ദുബൈയിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കി മുകേഷ് അംബാനി; വാങ്ങിയത് കുവൈത്ത് വ്യവസായിയിൽനിന്ന്
ശതകോടികൾ ചെലവഴിച്ച് യുകെയിലും യുഎസിലും ഈയിടെ അംബാനി വില്ലകൾ വാങ്ങിയിരുന്നു.
മുംബൈ: ദുബൈയിലെ ഏറ്റവും വിലയേറിയ റസിഡൻഷ്യൽ എസ്‌റ്റേറ്റ് സ്വന്തമാക്കി മുകേഷ് അംബാനി. പാം ജുമൈറയിലെ ബീച്ച് വില്ല 163 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 1,349 കോടി രൂപ) നൽകിയാണ് ശതകോടീശ്വരൻ വാങ്ങിയതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തു. കുവൈത്ത് വ്യവസായി മുഹമ്മദ് അൽഷായയുടെ ഉടമസ്ഥതയിലുള്ളതാണ് വില്ല.
സ്റ്റാർബക്‌സ്, എച്ച് ആൻഡ് എം, വിക്ടോറിയ സീക്രട്ട് തുടങ്ങിയ വൻകിട കമ്പനികളിൽ നിക്ഷേപമുള്ള വ്യവസായിയാണ് അൽഷായ. 84 ബില്യൺ ഡോളർ വിപണിമൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനാണ് അംബാനി.
ആഗസ്തിൽ പാം ജുമൈറയിലെ തന്നെ മറ്റൊരു ആഡംബര വില്ല ഇളയമകൻ ആനന്ദിനു വേണ്ടി അംബാനി വാങ്ങിയിരുന്നു. ഏകദേശം 650 കോടി ഇന്ത്യൻ രൂപയാണ് ഇതിനായി മുടക്കിയിരുന്നത്. രണ്ട് വില്ലകൾക്കുമായി 243 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 1940 കോടി രൂപ) അംബാനി ചെലവഴിച്ചത്. ശതകോടികൾ ചെലവഴിച്ച് യുകെയിലും യുഎസിലും ഈയിടെ അംബാനി വില്ലകൾ വാങ്ങിയിരുന്നു.
Adjust Story Font
16