മുകേഷ് അംബാനി സ്വത്ത് വീതംവെക്കുന്നു; വാൾട്ടൺ ഫാമിലി ഫോർമുല പിന്തുടരുമെന്ന് റിപ്പോർട്ട്
208 ബില്യൺ ഡോളർ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കുമ്പോൾ തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാകും അംബാനി നടത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ് അംബാനിയുടെ സ്വത്ത് വീതംവെക്കുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. വാൾമാർട്ടിന്‍റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത് കൈമാറിയ രീതി തന്നെയാകും മുകേഷ് അംബാനിയും പിന്തുടരുക. വർഷങ്ങളായി ഇതിനായി വിവിധ വഴികൾ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
മുഴുവൻ സ്വത്തും ട്രസ്റ്റിന്‍റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ് ഇൻഡസ്ട്രീസിനായിരിക്കും ട്രസ്റ്റിന്‍റെ നിയന്ത്രണം. മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. ഉപദേശകരായി അംബാനിയുടെ വിശ്വസ്തരും ട്രസ്റ്റിലുണ്ടാകും. ഓയിൽ റിഫൈനറി മുതൽ ഇ-കോമേഴ്സ് വരെ വ്യാപിച്ച് കിടക്കുന്ന റിലയൻസിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരുടെ സംഘവുമുണ്ടാകും.
208 ബില്യൺ ഡോളർ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കുമ്പോൾ തർക്കങ്ങൾ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ് 64കാരനായ അംബാനി നടത്തുന്നത്. 2005ൽ ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്തിയുള്ള റിലയൻസ് വ്യവസായ ശൃംഖലയുടെ വീതംവെപ്പ് നടന്നപ്പോൾ വലിയ തർക്കങ്ങള്‍ ഉടലെടുത്തിരുന്നു. മുകേഷ് അംബാനിയുടെ അമ്മ കോകില ബെന്നിന്‍റെ ഇടപെടലോടെയായിരുന്നു തര്‍ക്കങ്ങള്‍ക്ക് അവസാനമായത്.
Mukesh Ambani looks to USA's Walton family playbook on succession: Report
Adjust Story Font
16