Quantcast

കടലുകണ്ട് പ്രീമിയം സൗകര്യങ്ങളോടെ താമസിക്കാം; പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ‘ഓഷ്യൻ പേളി’ന്റെ വിശേഷങ്ങളറിയാം

MediaOne Logo

Web Desk

  • Updated:

    2023-12-30 08:08:34.0

Published:

29 Dec 2023 10:55 AM GMT

കടലുകണ്ട് പ്രീമിയം സൗകര്യങ്ങളോടെ താമസിക്കാം; പ്രസ്റ്റീജ് ഗ്രൂപ്പിന്റെ ‘ഓഷ്യൻ പേളി’ന്റെ വിശേഷങ്ങളറിയാം
X

നമ്മുടെ സ്വന്തം കോഴിക്കോട്. കടലും ഭക്ഷണവും സ്നേഹവും ഒരുമിക്കുന്ന സുന്ദര നാട്. ഒട്ടേറെ ചരിത്രങ്ങളുറങ്ങുന്ന കോഴിക്കോട് ബീച്ചിന് സമീപത്ത് അത്യാധുനിക സജീകരണങ്ങളോടെ ഒരു താമസം ആരുടെയും സ്വപ്നമാണ്. ആ സ്വപ്നമിതാ ഏറ്റവും മനോഹരമായി ‘ഓഷ്യൻ പേൾ’ സാക്ഷാത്കരിച്ചിരിക്കുന്നു.

കോഴിക്കോട് ബീച്ച് റോഡിൽ 6.5 ഏക്കറിലെ അതിവിശാലമായ സ്ഥലത്താണ് ഓഷ്യൻ പേൾ സ്ഥിതിചെയ്യുന്നത്. 3,4 ബി.എച്.കെകളായുള്ള 530ഓളം റൂമുകൾ ഇതിൽ ഉൾകൊള്ളുന്നു. വലിയ പരിചയസമ്പത്തുള്ള വിദ്ഗധ സംഘത്തിന്റെ മേൽനോട്ടത്തിൽ കൃത്യമായ ആസൂത്രണത്തോടെയും അത്യാധുനികമായ സജ്ജീകരണങ്ങളോടെയുമാണ് ഓഷ്യൻപേൾ ഒരുക്കിയിട്ടുള്ളത്.

ഓഷ്യൻപേളിലിരുന്ന് കടൽതീരത്തിന്റെ മനോഹാരിത കൊതിതീരും വ​രെ ആസ്വദിക്കാം. താമസക്കാരുടെ സ്വകാര്യത ഉറപ്പുവരുന്നതിനൊപ്പം തന്നെ റോഡിലേക്കും നഗര സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ പോകാവുന്ന ഇടത്താണ് ഓഷ്യൻപേൾ സജ്ജീകരിച്ചിരിക്കുന്നത്.


മൾട്ടി പർപസ് ഹാൾ, ജിം, സ്വിമ്മിങ് പൂൾ, ഇൻഡോർ ഗെയിംസ്, ക്ലബ് ഹൗസ്, ബാഡ്മിന്റൺ കോർട്ട്, സ്ക്വാഷ് ക്വാർട്ട്, ലൈബ്രറി, എ.വി റൂം, മ്യൂസിക് റൂം, പൂൾ ടേബിൾ, യോഗ ​റൂം, ലിഫ്റ്റ്, മനോഹര ബാൽക്കണികൾ എന്നീ സൗകര്യങ്ങളെല്ലാം ഓഷ്യൻപേൾ നിങ്ങൾക്കായി നൽകുന്നു. സുരക്ഷക്കായി എല്ലാ പ്രവേശന സ്ഥലങ്ങളിലും സെക്യൂരിറ്റി കാബിനുകളും സി.സി.ടി.വി കാമറകളും എല്ലാ അപ്പാർട്മെന്റുകളിലും ഇന്റർകോം ഫെസിലിറ്റിയും ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടൊപ്പം തന്നെ പരിസ്ഥിതി സൗഹൃദമായ ഒരു സസ്റ്റൈയ്നബിൾ മോഡൽ കൂടി ഓഷ്യൻ പേൾ മുന്നോട്ടുവെക്കുന്നു. മഴവെള്ള സംഭരണി, സോളാറിൽ നിർമിച്ച കോമൺ ഏരിയ ലൈറ്റിഗ്, ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ, ഭിന്നശേഷിക്കാർക്കായുള്ള പാർക്കിങ് സ്​പേസുകൾ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.

1986 മുതലുള്ള പ്രവർത്തന പാരമ്പര്യവും ഇന്ത്യയിലുടനീളം വിശ്വാസ്യതയുമുള്ള റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ പ്രസ്റ്റീജാണ് ‘ഓഷ്യൻ പേൾ’ സജ്ജീകരിച്ചിരിക്കുന്നത്. നവീനമായ സങ്കൽപ്പങ്ങളും സാ​ങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ടാണ് പ്രസ്റ്റീജ് ഗ്രൂപ്പ് തങ്ങളുടെ ഓരോ നിർമിതികളും പൂർത്തിയാക്കുന്നത്. ഇന്ത്യയിലെ വൻകിട നഗരങ്ങളായ ബംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മാംഗ്ലൂർ, മുംബൈ, ഗോവ അടക്കമുള്ളിടങ്ങളിലെല്ലാം പ്രസ്റ്റീജിന്റെ അഭിമാന ഗോപുരങ്ങൾ ഉയർന്നുനിൽക്കുന്നുണ്ട്.


TAGS :

Next Story