ഗർഭിണികൾക്ക് നിയമന വിലക്ക് : വിവാദ ഉത്തരവ് പിൻവലിച്ച് എസ്.ബി.ഐ
പൊതുജനാഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് എസ്.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു
ഗർഭിണികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് താത്ക്കാലിക വിലക്കേർപ്പെടുത്തിയുള്ള മാർഗനിർദേശം എസ്.ബി.ഐ പിൻവലിച്ചു. പൊതുജനാഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് എസ്.ബി.ഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാർഗനിർദേശം പിൻവലിക്കണമെന്ന് ഡൽഹി വനിതാ കമ്മീഷൻ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
State Bank of India seems to have issued guidelines preventing women who are over 3 months pregnant from joining service & have termed them as 'temporarily unfit'. This is both discriminatory and illegal. We have issued a Notice to them seeking withdrawal of this anti women rule. pic.twitter.com/mUtpoCHCWq
— Swati Maliwal (@SwatiJaiHind) January 29, 2022
മൂന്ന് മാസം ഗർഭിണികളായ ഉദ്യോഗാർഥികളെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് താൽകാലിക അയോഗ്യരാക്കി ഡിസംബർ 31നാണ് എസ്.ബി.ഐ സർക്കുലർ പുറത്തിറക്കിയത്.ഗർഭിണികളായ സത്രീകളെ "താൽകാലിക അയോഗ്യർ" ആയി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ അഭിപ്രായപ്പെട്ടു.
Press release relating to news items about required fitness standards for recruitment in Bank. Revised instructions about recruitment of Pregnant Women candidates stands withdrawn.@DFS_India pic.twitter.com/QXqn3XSzKF
— State Bank of India (@TheOfficialSBI) January 29, 2022
2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രകാരം സത്രീകൾക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങൾക്ക് വിരുദ്ധമാണ് എസ്.ബി.ഐയുടെ നടപടിയെന്നും വനിത കമീഷന്‍ ചൂണ്ടിക്കാട്ടി . ഈ മാർഗനിർദേശങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാനും നിർദേശങ്ങൾ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കമീഷന്‍ നോട്ടീസ് അയച്ചിരുന്നു.
News Summary : SBI withdraws controversial order on appointment of pregnant women
Adjust Story Font
16