നിങ്ങളുടെ ബിസിനസും സ്മാർട്ടാക്കേണ്ടേ?; പങ്കെടുക്കൂ, മീഡിയവൺ-ടാൽറോപ് ബിസിനസ് കോൺക്ലേവിൽ
ഭാവിയെക്കുറിച്ച് ചിന്തിക്കാത്ത, കാലത്തിനൊത്ത് പുതുക്കാത്ത ഏതൊരു ബിസിനസും പതിയെ തകർച്ചയിലേക്ക് നീങ്ങും. എ.ഐയെയും ബിസിനസ് മേഖലയെയും കുറിച്ച് അടുത്തിടെ പുറത്തുവന്ന പഠനം ഓരോ ബിസിനസുകാരനും ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. മെക്കൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠന പ്രകാരം എ.ഐയുടെ കടന്നുവരവോടെ ഒരുവർഷം ആഗോള കോർപറേറ്റുകൾക്കുണ്ടാകുന്ന ലാഭം 2.6 ട്രില്യൻ ഡോളറിനും 4.4 ട്രില്യൻ ഡോളറിനുമിടയിലാകുമെന്നാണ്. അഥവാ നിലവിലുള്ള അതിശക്തരായ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ വലുതാണ് എ.ഐ ഉൽപാദിപ്പിക്കുക എന്നർത്ഥം. 2030നും 2060നും ഇടയിൽ നിലവിലുള്ള പകുതിയോളം ജോലികളും ഓട്ടോമേഷനിലേക്ക് മാറുമെന്നും പഠനം പറയുന്നു.
പൊതുവേ എ.ഐ-ഓട്ടോമേഷൻ എന്നിവയുടെ വരവോടെ ജീവനക്കാരുടെ എണ്ണം കുറയുന്നതിലൂടെ ലഭിക്കുന്ന ലാഭം മാത്രമാണ് എല്ലാവരുടെയും മനസ്സിലുള്ളത്. എ.ഐയുടെ വികാസത്തോടെ ഗൂഗിൾ അടക്കമുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന വാർത്തകളും നാം കണ്ടു. പക്ഷേ മനുഷ്യ വിഭവശേഷിയുടെ ചുരുക്കലിനപ്പുറത്ത് അനന്തമായ സാധ്യതകൾ എ.ഐയും ഒാട്ടോമേഷനും നൽകുന്നുണ്ട്.
ഉദാഹരണമായി പറഞ്ഞാൽ നിങ്ങൾ യു.എ.ഇയിലെ ഒരു പ്രദേശത്ത് ഫുഡ് പ്രൊഡക്ഷൻ ബിസിനസ് നടത്തുകയാണെന്ന് ചിന്തിക്കുക. എ.ഐ ഉപയോഗിച്ച് നിങ്ങൾ ബിസിനസ് ടാർഗറ്റായി കാണുന്ന പ്രദേശത്തെ ഓരോ രാജ്യക്കാരെയും പ്രത്യേകം തെരഞ്ഞെടുക്കാനാകും. ഇതിലൂടെ നിങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ രുചിയിലുള്ള ഭക്ഷണങ്ങൾ കണ്ടെത്താനും കൃത്യമായി മാർക്കറ്റ് ചെയ്യാനും സാധിക്കും.
കസ്റ്റമർ റിലേഷൻ വിഭാഗമാണ് എ.ഐ വലിയ സംഭാവന അർപ്പിക്കുന്ന മറ്റൊരു വലിയ മേഖല. IrisAgent, ഇന്റർകോം അടക്കമുള്ള എ.ഐ കസ്റ്റമർ സർവീസ് പ്ലാറ്റ് ഫോമുകളിലൂടെ പ്രൊഡക്റ്റ് ബഗ്സ്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ,പരാതികൾ എന്നിവയുടെയെല്ലാം കൃത്യമായ ഫീഡ് ബാക്കുകൾ എടുക്കുന്ന കമ്പനികൾ നിലവിൽ തന്നെയുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ പിഴവുകളില്ലാതെ ഡാറ്റകൾ കൃത്യമായി അനലൈസ് ചെയ്യാനാകുമെന്നത് മറ്റൊരു മുതൽ കൂട്ടാണ്.
യു.എസിലെ ഒരു ബിൽഡിങ് മെറ്റീരിയൽ കമ്പനി എ.ഐയെ എങ്ങനെ സമർത്ഥമായി ഉപയോഗിച്ചുവെന്ന് ഫോബ്സ് മാസികയിൽ വന്ന ലേഖനം വിശദീകരിക്കുന്നുണ്ട്. എ.ഐ ഉപയോഗിച്ച് കാലാവസ്ഥ പ്രവചനങ്ങൾ കമ്പനി കൃത്യമായി നിരീക്ഷിച്ചുവന്നിരുന്നു.
വലിയ കൊടുങ്കാറ്റിനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ കമ്പനി തങ്ങളുടെ ചരക്കുകൾ േഫളാറിഡയിലെ വാർ ഹൗസുകളിലേക്ക് സുരക്ഷിതമായി മാറ്റി. ഒരാഴ്ചക്ക് ശേഷം കൊടുങ്കാറ്റ് ആഞ്ഞുവീശി. തുടർന്ന് ബിൽഡിങ് മെറ്റീരിയലുകൾക്ക് വലിയ ആവശ്യകത അനുഭവപ്പെട്ടു. മറ്റു കമ്പനികളെല്ലാം കടുത്ത വിഭവക്ഷാമം നേരിട്ട സമയത്ത് കമ്പനി വലിയ ലാഭം നേടിയെടുത്തു.
രാജ്യാന്തര വമ്പന്മാർ മുതൽ സാധാരണ കമ്പനികളുടെ വരെ ബിസിനസ് ചെയ്യുന്ന രീതികളെ എ.ഐ കീഴ്മേല്‍ മറിക്കാനൊരുങ്ങുകയാണ്. ഈ സാധ്യതകളെ മലയാളി ബിസിനസുകാർക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി മീഡിയവണും ടാൽറോപ്പും വീണ്ടും ഒരുമിക്കുന്നു. ഇക്കുറി ഖത്തറിലാണ് ബിസിനസ് കോൺക്ലേവ് ഒരുക്കുന്നത്. എ.ഐ ടെക്നീഷ്യൻസ്, ടെക് സംരംഭകർ, മുതിർന്ന മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെല്ലാം അണിനിരക്കുന്ന ബിസിനസ് കോൺക്ലേവുകൾ നാട്ടിലും വിദേശത്തുമുള്ള ബിസിനസുകാർക്ക് പുതിയ ദിശാബോധവും ഈ മേഖലയെക്കുറിച്ചുള്ള സമഗ്ര ചിത്രവും നൽകും. 2024 ജനുവരി 17ന് ദോഹ ഹോളി ഡേ ഇൻ ഹോട്ടലിൽ വെച്ച് ഒരുക്കുന്ന ബിസിനസ് കോൺക്ലേവിൽ പങ്കെടുക്കാനായി mediaoneconclave.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യൂ.
Adjust Story Font
16