തപസ് എനർജിക്ക് ഇ.ക്യു ഇന്‍റര്‍നാഷനൽ മാഗസിൻ പുരസ്‌കാരം
2010ൽ തുടക്കം കുറിച്ച തപസ് എനർജിക്ക് കൊച്ചി വിമാനത്താവളം, കൊച്ചി മെട്രോ, ഐ.എസ്.ആർ.ഒ, കോഴിക്കോട് വിമാനത്താവളം അടക്കം പ്രമുഖരായ നിരവധി സംതൃപ്ത ഉപഭോക്ത ശൃംഖലയുണ്ട്
കോഴിക്കോട്: പരമ്പരാഗത നിർമാണ സാമഗ്രികൾക്ക് ബദലെന്നോണം സോളാർ പ്ലാന്‍റുകളെ ക്രിയാത്മകമായി അവതരിപ്പിച്ച കോഴിക്കോട് ആസ്ഥാനമായുള്ള തപസ് എനർജിക്ക് ഈ വർഷത്തെ Solar Design & Engineering Team of the Year for BIPV Projects പുരസ്‌കാരം. ഇ.ക്യു ഇന്റർനാഷനൽ മാഗസിൻ ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.
2010ൽ തുടക്കം കുറിച്ച തപസ് എനർജി കൊച്ചി വിമാനത്താവളം, കൊച്ചി മെട്രോ, ഐ.എസ്.ആർ.ഒ, കോഴിക്കോട് വിമാനത്താവളം, ബോഷ് കാംപസ് തുടങ്ങി നിരവധി സംതൃപ്തരായ ഉപഭോക്ത ശൃംഖലയുള്ള കമ്പനിയാണ്. സ്ഥാപകൻ തേജസ് ബാബുവിന്റെ നേതൃത്വത്തിൽ അൻപതിലധികം പേരടങ്ങുന്ന സംഘമാണ് കമ്പനിയുടെ ചാലകശക്തി. ഇന്ത്യയ്ക്കും പുറത്തുമുള്ള പ്രമുഖ പാനലുകളുടെയും ഇൻവെർട്ടറുകളുടെയും അംഗീകൃത ഇൻസ്റ്റാളറായ തപസ് എനർജി കെ.എസ്.ഇ.ബിയുടെ സ്വപ്നപദ്ധതിയായ 'സൗര'യുടെ ഇ.പി.സി ഡെവലപ്പർ കൂടിയാണ്. ഇപ്പോൾ കെ.എസ്.ഇ.ബി സൗര സബ്സിഡി പദ്ധതിയുടെ കീഴിൽ വീട്ടിലേക്ക് ഒരു സോളാർ പ്ലാന്റ് വയ്ക്കാൻ സബ്സിഡി കഴിഞ്ഞുള്ള തുക മാത്രം നൽകിയാലും മതി.
ബി.ഐ.പി.വി ഡിസൈൻ പ്രകാരം ഒരു ബിൽഡിങ്ങിന് ആവശ്യമായ സോളാർ പ്ലാന്റ് ഡിസൈനിങ് സ്റ്റേജിൽ തന്നെ പദ്ധതിയുടെ ഭാഗമാവുന്നതിലൂടെ നിർമാണച്ചെലവ് ഒരു പരിധിയോളം കുറയ്ക്കാനാകും. ഭംഗിയാർന്നതും സ്വയം പര്യാപ്തവുമായ ഊർജസ്രോതസ് തുടക്കം മുതൽ ഉപഭോക്താവിന് പ്രയോജനപ്പെടുത്താനും കഴിയും.
രാജ്യത്തെ പ്രമുഖ ആർക്കിടെക്ചർ സ്ഥാപനങ്ങളെല്ലാം ബി.ഐ.പി.വി ഡിസൈനിന്റെ സാധ്യതകളെ പരമാവധി പ്രയോജപ്പെടുത്തുന്ന ശൈലിയിലാണ് വിവിധ പ്രൊജക്ടകൾ വിഭാവനം ചെയ്യുന്നത്. ഒരു വീടോ വാണിജ്യ സ്ഥാപനമോ തുടക്കംമുതൽ വൈദ്യുതി സ്വയം പര്യാപ്തത കൈവരിക്കുന്നതിലൂടെ വൈദ്യുതി ബില്ലുകൾ ഇല്ലാതാക്കാം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക വഴി അന്തരീക്ഷത്തിലേക്കുള്ള കാർബൺ പുറന്തള്ളൽ ഒരു വലിയ അളവുവരെ ഒഴിവാക്കാനുമാകും.
Summary: Kozhikode-based Thapas Energy receives this year's Solar Design & Engineering Team of the Year for BIPV Projects award, that is instituted by EQ International Magazine
Adjust Story Font
16