Quantcast

'പുജ്യനീയ സുരേന്ദ്രന്‍ജി'; മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു

MediaOne Logo

Media One

  • Published:

    2021-05-02 09:33:10.0

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയം രുചിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍ ആണ് വിജയിച്ചത്. മഞ്ചേശ്വരത്ത് 1000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എ.കെ.എം അഷ്‌റഫ് വിജയിച്ചത്. ഇവിടെ രണ്ടാം സ്ഥാനത്താണ് സുരേന്ദ്രന്‍റെ സ്ഥാനം. കോന്നിയില്‍ മൂന്നാം സ്ഥാനമാണ് സുരേന്ദ്രന്. 

TAGS :

Next Story