Quantcast

കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്

കോവിഡ് പ്രതിരോധം അടക്കമുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും

MediaOne Logo

Web Desk

  • Updated:

    2021-07-12 01:10:47.0

Published:

12 July 2021 1:09 AM GMT

കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്
X

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിക്ക് പോകും. കോവിഡ് പ്രതിരോധം അടക്കമുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. കേരളത്തിന് കൂടുതൽ വാക്സിൻ നൽകണമെന്നാവശ്യത്തിനൊപ്പം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ചർച്ചക്ക് വരും. അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രത്തിന്‍റെ സഹായവും മുഖ്യമന്ത്രി അഭ്യർത്ഥിക്കും.

നാളെയോ, മറ്റന്നാളോ ആകും പ്രധാനമന്ത്രിയെ കാണുക. കന്യാകുമാരി - മുംബയ് ഇക്കണോമിക് കോറിഡോർ പദ്ധതിയിൽ തിരുവനന്തപുരത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും. കൂടുതൽ വിപുലമായ റോഡ് കണക്ടിവിറ്റിക്ക് സഹായകമാകുന്ന ഈ പദ്ധതി വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുന്നതോടെ വികസനത്തിന് അനിവാര്യമായി മാറും. സംസ്ഥാന സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം- കാസർകോട് സെമി ഹൈ സ്‌‌പീഡ് റെയിൽവേ പദ്ധതിയുടെ കേന്ദ്രാനുമതി സംബന്ധിച്ചും ചർച്ച നടത്തും.

60,000 കോടിയിലേറെ മുതൽമുടക്കുള്ള പദ്ധതിക്ക് റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയതിനാൽ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായിട്ടുണ്ട്. കൂടുതൽ കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാവും.

TAGS :

Next Story