Quantcast

ഒറ്റ പന്ത് നേരിടാതെ പുറത്ത്! 'ടൈം ഔട്ട്' ആയി എയ്ഞ്ചലോ മാത്യൂസ്; അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യം

നിർഭാഗ്യകരമായ ഔട്ടിനു പിന്നാലെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചൂടുപിടിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-11-06 17:04:34.0

Published:

6 Nov 2023 11:38 AM GMT

Angelo Mathews timed out in Sri Lanka vs Bangladesh World Cup match, First time out in international cricket, Angelo Mathews timed out, Sri Lanka vs Bangladesh, ICC ODI World Cup 2023, CWC23
X

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 'ടൈംഡ് ഔട്ടി'നിരയായി ശ്രീലങ്കൻ വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഡൽഹിയിൽ നടക്കുന്ന മത്സരത്തിനിടെയാണ് വിചിത്രകരമായ ചരിത്രം പിറന്നത്. ഒരു പന്തും നേരിടാതെയായിരുന്നു താരത്തിനു തിരിച്ച് ഡ്രെസിങ് റൂമിലേക്കു തന്നെ മടങ്ങേണ്ടിവന്നത്.

മത്സരത്തിലെ 25-ാം ഓവറിലായിരുന്നു സംഭവം. ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്ത്. അഞ്ചാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തുന്നു. എന്നാൽ, ഹെൽമെറ്റിൽ എന്തോ അസ്വാഭാവികത തോന്നി പുതിയത് കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. കേടായ ഹെൽമെറ്റുമായായിരുന്നു താരം ക്രീസിലെത്തിയത്. എന്നാൽ, അംപയറോടോ ബംഗ്ലാദേശ് ക്യാപ്റ്റനോടോ അനുവാദം തേടാതെയായിരുന്നു മറ്റൊരു ഹെൽമെറ്റ് എത്തിക്കാൻ മാത്യൂസ് ആവശ്യപ്പെട്ടത്.

സബ്സ്റ്റിറ്റ്യൂട്ട് താരം ഹെൽമെറ്റുമായി എത്താൻ വൈകിയതോടെ അംപയർ ഇടപെട്ടു. പിന്നാലെ ബംഗ്ലാദേശ് 'ടൈം ഔട്ടി'നായി അപ്പീൽ ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ പുതിയ ബാറ്റർ ക്രീസിലെത്തേണ്ട നിശ്ചിതസമയമായ രണ്ടു മിനിറ്റും കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെ അംപയർ ഔട്ട് വിളിക്കുന്നു. അംപയറുമായും ബംഗ്ലാ താരങ്ങളുമായും വാക്കുതർക്കമുണ്ടായെങ്കിലും താരത്തിനു തിരിച്ചുമടങ്ങേണ്ടിവന്നു. സംഭവത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം പുകയുകയാണ്.


അതേസമയം, മത്സരത്തിൽ 40 ഓവർ പിന്നിടുമ്പോൾ ആദ്യ ബാറ്റ് ചെയ്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തിട്ടുണ്ട് ശ്രീലങ്ക. അർധസെഞ്ച്വറിയുമായി ചരിത് അസലങ്കയും(77) മഹീഷ് തീക്ഷണയും(രണ്ട്) ആണ് ക്രീസിലുള്ളത്. ഓപണർ പത്തും നിസങ്കയും സമരവിക്രമയും 41 റൺസ് വീതമെടുത്തു.

Summary: Angelo Mathews timed out in Sri Lanka vs Bangladesh World Cup match; First time in international cricket

TAGS :

Next Story