ആസ്തി 70,000 കോടി! ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നൻ സച്ചിനും കോഹ്ലിയും ധോണിയുമൊന്നുമല്ല!
2018 ഐ.പി.എല്‍ ലേലത്തിൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുന്നത്
ആര്യമന്‍ ബിര്‍ല
ന്യൂഡൽഹി: കളിക്കളത്തിലെ മികവ് കൊണ്ടും കായികപ്രേമികളുടെ പിന്തുണ കാരണവും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും എം.എസ് ധോണിയും വിരാട് കോഹ്ലിയും. കളിയിൽനിന്നു ലഭിച്ചതിനെക്കാളും പരസ്യങ്ങളിൽനിന്ന് അതിസമ്പന്നരായവരാണ് ഇവരെല്ലാം. ആയിരത്തിനു മുകളിലാണ് മൂന്നുപേരുടെയും ആസ്തി.
ഇന്ത്യൻ ക്രിക്കറ്റിലെ അതിസമ്പന്നന്മാരിൽ മുന്നിലുള്ളത് ഇവർ മൂന്നുപേരുമല്ലെന്നു പറഞ്ഞാൽ ഒരുപക്ഷെ ശരാശരി കായികപ്രേമികളൊന്നും വിശ്വസിക്കില്ല. എന്നാൽ, വിശ്വസിച്ചേ മതിയാകൂ. മധ്യപ്രദേശുകാരനായ ഒരു യുവതാരമാണ് ആ ശതകോടീശ്വരന്‍. 2018ൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ആര്യമൻ ബിർലയാണത്. 70,000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്.
കൂട്ടത്തിൽ കായികരംഗത്ത് കൂടുതൽ നേട്ടമുണ്ടാക്കിയത് ആര്യമൻ ആണ്. എന്നാൽ, ക്രിക്കറ്റ് കരിയറിൽനിന്ന് സമ്പാദിച്ച സ്വത്തിൽനിന്ന് കോടീശ്വരനായതല്ല 26കാരനായ ആര്യമൻ. സാക്ഷാൽ ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർലയുടെ മകനാണ് താരം. 2018ൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് ഐ.പി.എൽ ടീം രാജസ്ഥാൻ ആര്യമനെ ടീമിലെടുത്തിരുന്നത്.
രാജസ്ഥാനുവേണ്ടി കളത്തിലിറങ്ങാനായില്ലെങ്കിലും മധ്യപ്രദേശിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ആര്യമൻ ബിർലയ്ക്കായിട്ടുണ്ട്. 2017-18 രഞ്ജി സീസണിലാണ് താരം രഞ്ജി അരങ്ങേറ്റം കുറിക്കുന്നത്. 2018ൽ ആദ്യ ഫസ്റ്റ്ക്ലാസ് സെഞ്ച്വറിയും സ്വന്തമാക്കി. ഒൻപത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്നായി ഇതിനകം 414 റൺസ് അടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒാരോ സെഞ്ച്വറിയും അർധസെഞ്ച്വറിയും ഉൾപ്പെടും. മാനസിക പ്രശ്‌നങ്ങളെ തുടർന്ന് കായികരംഗത്തുനിന്ന് തൽക്കാലത്തേക്ക് ഇടവേളയെടുത്തിരിക്കുകയാണ് നിലവിൽ ആര്യമൻ ബിർല.
4.95 കോടി ലക്ഷം രൂപയാണ് ആദിത്യ ബിർല ഗ്രൂപ്പിന്റെ ആസ്തി. ഗ്രാസിം, ഹിൻഡാൽക്കോ, ആദിത്യ ബിർല ഫാഷൻ ആൻഡ് റീട്ടെയിൽ, ആദിത്യ ബിർല കാപിറ്റൽ തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്നതാണ് ആദിത്യ ബിർല ബിസിനസ് ശൃംഖല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഡയരക്ടർമാരായി ആര്യമൻ ബിർലയും സഹോദരി അനന്യ ബിർലയും നിയമിതരാകുന്നത്.
Summary: Aryaman Birla, the richest cricketer of India have got net worth of over Rs 70,000 Crore, almost 100 times more than Virat Kohli, MS Dhoni and Sachin Tendulkar
Adjust Story Font
16