Quantcast

പൊരുതി വീണ് കിവികൾ; ഓസീസിനോട് തോറ്റത് അഞ്ച് റൺസിന്

389 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ പോരാട്ടം അവസാനിച്ചത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 383 റൺസ് എന്ന നിലയിലാണ്.

MediaOne Logo

Web Desk

  • Updated:

    2023-10-28 13:24:06.0

Published:

28 Oct 2023 1:54 AM GMT

Australia vs New zealand world cup match
X

ധരംശാല: കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് അവസാന പന്ത് വരെ പൊരുതിയ ന്യൂസിലൻഡിനെതിരെ ഓസീസിന് അഞ്ചു റൺസ് ജയം. ന്യൂസിലൻഡിനായി രച്ചിൻ രവീന്ദ്ര സെഞ്ചുറി നേടി. 89 ബോളിൽ അഞ്ച് സിക്‌സറും ഒമ്പത് ഫോറുമടക്കം 116 റൺസാണ് രച്ചിൻ നേടിയത്. കിവീസ് നിരയിൽ ഡാരിൽ മിച്ചലും (54), ജെയിംസ് നിഷാമും (58) അർധ സെഞ്ചുറി നേടി. ആസ്‌ത്രേലിയക്കായി ആഡം സാംപ മൂന്നും ജോഷ് ഹാസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വീക്കറ്റ് വീതവും നേടി.



ടോസ് നേടിയ ന്യൂസിലൻഡ് ആസ്‌ത്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തകർത്തടിച്ച ഓപ്പണർമാരുടെ മികവിലാണ് ആസ്‌ത്രേലിയ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഒന്നാം വിക്കറ്റിൽ വാർണർ-ഹെഡ് കൂട്ടുകെട്ടിന്റെ മികവിൽ ഓസീസ് 388 റൺസ് നേടി. ഹെഡ് 67 പന്തിൽ 109 റൺസ് നേടിയപ്പോൾ വാർണർ 65 പന്തിൽ 81 റൺസാണ് നേടിയത്. ആറു സിക്സും അഞ്ചു ഫോറും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. ഹെഡ് ഏഴു സിക്സും 10 ഫോറും നേടി.



വാർണറുടെയും ഹെഡിന്റെയും മികവിൽ ഓസീസ് സ്‌കോർ 400 കടക്കുമെന്ന് കരുതിയെങ്കിലും ഇരുവരും പുറത്തായ ശേഷം ന്യൂസിലൻഡ് ബോളർമാർ ഓസീസ് ബാറ്റിങ് നിരയെ ഒരു പരിധിവരെ വരുതിയിലാക്കി. ഗ്ലെൻ മാക്സ് വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പിന്നീട് ഓസീസ് ബാറ്റിങ്ങിനെ മുന്നോട്ട് നയിച്ചത്. മാക്സ്വെൽ 24 ബോളിൽ 41 റൺസ് നേടി. 14 ബോളിൽ 37 റൺസ് നേടിയ പാറ്റ് കമ്മിൻസ് ആണ് അവസാന ഓവറുകളിൽ ഓസീസ് ബാറ്റിങ്ങിനെ ആളിക്കത്തിച്ചത്.

ന്യൂസിലൻഡിനായി ഗ്ലെൻ ഫിലിപ്സും ട്രെന്റ് ബോൾട്ടും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാന്റ്നർ രണ്ടു വിക്കറ്റ് നേടി.

TAGS :

Next Story