കോവിഡ് നെഗറ്റീവ് ആകുന്നവർ മാത്രം ഇഗ്ലണ്ടിലേക്ക്: ബി.സി.സി.ഐ
ന്യൂസിലാൻഡിനെതിരായ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് വേണ്ടി ജൂൺ രണ്ടിനാണ് ഇന്ത്യൻ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് തിരിക്കുന്നത്.
മുംബൈയില്‍ നടക്കുന്ന കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാകുന്നവരെ മാത്രമേ ഇഗ്ലണ്ടിലേക്ക് അയക്കൂ എന്ന് ബി.സി.സി.ഐ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇന്ത്യൻ ടീം ഇഗ്ലണ്ടിലേക്ക് പോകാനിരിക്കവേയാണ് ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചത്.
ന്യൂസിലാൻഡിനെതിരായ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന് വേണ്ടി ജൂൺ രണ്ടിനാണ് ഇന്ത്യൻ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ഇതിന് ശേഷം നടക്കുന്ന ഇഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ഇതേ ടീം തന്നെയാകും കളത്തിൽ ഇറങ്ങുക.
ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ സ്ക്വാഡിൽ ഏതെല്ലാം താരങ്ങള്‍ മുംബൈയില്‍ നടക്കുന്ന കോവിഡ് ടെസ്റ്റില്‍ നെഗറ്റീവാകുന്നുവോ അവരെ മാത്രമേ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യുവാന്‍ അനുവദിക്കുകയുള്ളുവെന്നാണ് ബി.സി.സി.ഐ അറിയിപ്പ്. ഏതെങ്കിലും താരത്തിന് കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ അവര്‍ നെഗറ്റീവായ ശേഷവും ടീമിനൊപ്പം ചേരാൻ സമ്മതിക്കില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പിന്നീട് നെഗറ്റീവ് ആകുന്നവർക്കായി പ്രത്യേക ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റ് ഒരുക്കില്ലെന്നാണ് ബി.സി.സി.ഐ സൂചിപ്പിക്കുന്നത്.
Adjust Story Font
16