Quantcast

'ഡക്ക്' ശാപമൊഴിയാതെ രോഹിത്; മുംബൈയ്ക്ക് ബാറ്റിങ് തകര്‍ച്ച

ചഹാറിന്റെ പന്തിൽ സ്‌കൂപ്പിനു ശ്രമിച്ച് ജഡേജ പിടിച്ച് പുറത്താകുമ്പോൾ ഐ.പി.എൽ കരിയറിലെ 16-ാം ഡക്ക് എന്ന നാണക്കേടാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്

MediaOne Logo

Web Desk

  • Published:

    6 May 2023 10:47 AM GMT

IPL 2023: CSK vs MI live updates, Rohit Sharma duck, Rohit Sharma
X

ചെന്നൈ: ഡക്ക് ശനിദശയൊഴിയാതെ രോഹിത് ശർമ. ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന 'എൽക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ നായകൻ മൂന്ന് പന്തു നേരിട്ടാണ് സംപൂജ്യനായി മടങ്ങിയത്. നായകനൊപ്പം ഓപണർമാരായ ഇഷൻ കിഷനും കാമറോൺ ഗ്രീനും കൂടാരം കയറിയിട്ടുണ്ട്. ഒന്‍പത് ഒാവറ്‍ പിന്നിടുമ്പോൾ ചെന്നൈയ്‌ക്കെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 59 എന്ന നിലയിൽ തകർച്ച നേരിടുകയാണ് സന്ദർശകർ.

പതിവിൽനിന്ന് മാറി ഗ്രീനിനെ തനിക്കു പകരം അയയ്ക്കുകയായിരുന്നു രോഹിത്. പവർപ്ലേയിൽ പരമാവധി റൺസ് വാരിക്കൂട്ടുക എന്ന ലക്ഷ്യത്തോടെ ഗ്രീനിനെ ഓപണിങ്ങിനയച്ച തന്ത്രം പക്ഷെ പാളി. നാല് പന്ത് നേരിട്ട് വെറും ആറു റൺസുമായി തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ബൗൾഡായാണ് താരം മടങ്ങിയത്.

തൊട്ടടുത്ത ഓവറിൽ ദീപക് ചഹാറിനെ വമ്പനടിക്ക് ശ്രമിച്ച് ഇഷനും മടങ്ങി. മഹേഷ് തീക്ഷണയ്ക്ക് ക്യാച്ച് നൽകി തിരിച്ചുനടക്കുമ്പോൾ ഒൻപത് പന്തിൽ ഏഴു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങിയ രോഹിതിന് പക്ഷെ 'ഡക്ക് ശാപ'ത്തിൽനിന്ന് രക്ഷപ്പെടാനായില്ല. ചെന്നൈയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ തപ്പിത്തടഞ്ഞ് രോഹിതും വീണു. ചഹാറിന്റെ പന്തിൽ സ്‌കൂപ്പിനു ശ്രമിച്ച് ജഡേജ പിടിച്ച് പുറത്താകുമ്പോൾ ഐ.പി.എൽ കരിയറിലെ 16-ാം ഡക്ക് എന്ന നാണക്കേടാണ് താരം സ്വന്തം പേരിൽ കുറിച്ചത്.

ഒടുവിൽ 21 റൺസുമായി നേഹാൽ വധേരയും 22 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്.

Summary: IPL 2023: CSK vs MI live updates

TAGS :

Next Story