Quantcast

മിന്നൽ സാംസൺ; ശ്രേയസിനെ പുറത്താക്കൻ സഞ്ജുവിൻറെ കിടിലൻ സ്റ്റമ്പിങ്

കാല്‍ ക്രീസില്‍ നിന്നു പുറത്തുപോയി തിരിച്ചെത്തുന്നതിനിടയിലുള്ള ഞൊടിയിടയിലുള്ള സമയം, അതുമതിയായിരുന്നു, വിക്കറ്റിന് പിന്നില്‍ നിന്ന സഞ്ജുവിന് അയ്യരുടെ ബെയില്‍സിളക്കാന്‍

MediaOne Logo

Web Desk

  • Published:

    26 Sep 2021 6:22 AM GMT

മിന്നൽ സാംസൺ; ശ്രേയസിനെ പുറത്താക്കൻ സഞ്ജുവിൻറെ കിടിലൻ സ്റ്റമ്പിങ്
X

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ നടത്തിയ മിന്നല്‍ സ്റ്റമ്പിങിന് സോഷ്യല്‍ മീഡിയയില്‍ പ്രശംസ. ഡല്‍ഹിയുടെ ശ്രേയസ് അയ്യരെ പുറത്താക്കാന്‍ സഞ്ജു നടത്തിയ കിടിലന്‍ സ്റ്റമ്പിങാണ് ചര്‍ച്ചയാകുന്നത്. മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും ബാറ്റുകൊണ്ട് സഞ്ജു ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നു. 53 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സുമടക്കം 70 റണ്‍സ് നേടിയ സഞ്ജുവിന് പിന്തുണ കൊടുക്കാന്‍ പക്ഷേ ആരുമുണ്ടായില്ല. മത്സരം തോറ്റപ്പോഴും സഞ്ജുവിന്‍റെ ബാറ്റിങിനേക്കാള്‍ പ്രശംസ ലഭിച്ചത് അയ്യരെ പുറത്താക്കിയ കിടിലന്‍ സ്റ്റമ്പിങ്ങിനാണ്.

പതിമൂന്നാം ഓവറിലായിരുന്നു സംഭവം. മികച്ച സ്കോറിലേക്ക് കുതിച്ചുകൊണ്ടിരുന്ന ഡല്‍ഹിക്ക് തടയിട്ടുകൊണ്ട് സഞ്ജുവിന്‍റെ ഞെട്ടിക്കുന്ന കടനം. ക്യാപ്റ്റന്‍ ഋഷഭ് പന്ത് മടങ്ങിയശേഷം ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ സമയത്താണ് രാഹുല്‍ തെവാട്ടിയയുടെ ഓവറില്‍ അയ്യറിന് പിഴച്ചത്. ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡായ തെവാട്ടിയയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച അയ്യരുടെ കണക്കുകൂട്ടല്‍ പിഴച്ചു. കാല്‍ ക്രീസില്‍ നിന്നു പുറത്തുപോയി തിരിച്ചെത്തുന്നതിനിടയിലുള്ള ഞൊടിയിടയിലുള്ള സമയം മതിയായിരുന്നു വിക്കറ്റിന് പിന്നില്‍ നിന്ന സഞ്ജുവിന് അയ്യരുടെ ബെയില്‍സിളക്കാന്‍. ശ്രേയസ് അയ്യരെ പോലും ഞെട്ടിപ്പിക്കുന്ന വേഗത്തിലായിരുന്നു സഞ്ജുവിന്‍റെ മിന്നല്‍ സ്റ്റമ്പിങ്. മികച്ച സ്കോറിലേക്ക് കുതിച്ച ഡല്‍ഹിയുടെ സ്കോറിങിന്‍റെ താളവും ഇതോടെ കുറഞ്ഞു.

TAGS :

Next Story