Quantcast

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണിയല്ലെന്ന് ഗംഭീര്‍

ചെന്നൈ ആരാധകര്‍ക്ക് നിരാശ പടര്‍ത്തുന്ന മറുപടിയായിരുന്നു ഗംഭീറിന്‍റേത്... ആരാണ് എക്കാലത്തെയും മികച്ച ഐ.പി.എല്‍ ക്യാപ്റ്റനെന്നതിനും ഗംഭീര്‍ മറുപടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-02-14 08:06:27.0

Published:

14 Feb 2022 8:00 AM GMT

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ധോണിയല്ലെന്ന് ഗംഭീര്‍
X

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ധോണിയാണോ ഐ.പി.എല്ലിലെ മികച്ച നായകന്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗൗതം ഗംഭീര്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ പരിപാടിക്കിടെയായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

ചെന്നൈ ആരാധകര്‍ക്ക് നിരാശ പടര്‍ത്തുന്ന മറുപടിയായിരുന്നു ഗംഭീറിന്‍റേത്.''അല്ല, അത് ധോണിയല്ല, ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ രോഹിത്താണ്''. ഗംഭീര്‍ പറഞ്ഞു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. രോഹിത് ശര്‍മയുടെ നായകത്വതത്തില്‍ അഞ്ച് കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് നേടിയിട്ടുള്ളത്. ധോണി നായകനായ ചെന്നൈ സൂപ്പര്‍കിങ്സ് നാല് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2013 ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനാകുന്നത്. രോഹിത് ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സ് ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്.

9 സീസണുകളില്‍ നായകനായ രോഹിത് ടീമിനായി അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്തു. ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് വരുമ്പോള്‍ ആദ്യ സീസണ്‍ മുതല്‍ ധോണി തന്നെയാണ് ടീമിന്‍റെ നായകന്‍. ടീമിനെ വിലക്കിയ 2016 , 2017 സീസണൊഴിച്ച് 12 സീസണുകളിലും ധോണി തന്നെയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റന്‍. ധോണിയുടെ നേതൃത്വത്തില്‍ നാല് കിരീടം നേടിയ ചെന്നൈ തന്നെയാണ് ഏറ്റവുമധികം തവണ ഫൈനലില്‍ വന്ന് പരാജയപ്പെട്ടതും. അഞ്ച് തവണയാണ് കപ്പിനും ചുണ്ടിനുമിടയില്‍ ചെന്നൈക്ക് കിരീടം നഷ്ടമായത്.

എന്നാല്‍ മുംബൈ ആകട്ടെ ഫൈനലിലെത്തിയ ഒരു സീസണില്‍ മാത്രമാണ് പരാജയപ്പെട്ടത്. അത് 2010 സീസണിലായിരുന്നു. അന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആയിരുന്നു ടീം ക്യാപ്റ്റന്‍.

TAGS :

Next Story