Quantcast

'അവൻ ചിൽ അല്ലേ, ആ സെഞ്ച്വറിയുടെ ക്രഡിറ്റ് സഞ്ജുവിന്': ജോസ് ബട്‌ലർ

സൺറൈസേഴ്‌സിനെതിരെ 64 പന്തിൽ നിന്ന് 124 റൺസാണ് ബട്‌ലർ അടിച്ചു കൂട്ടിയത്

MediaOne Logo

Sports Desk

  • Published:

    5 May 2021 11:11 AM GMT

അവൻ ചിൽ അല്ലേ, ആ സെഞ്ച്വറിയുടെ ക്രഡിറ്റ് സഞ്ജുവിന്: ജോസ് ബട്‌ലർ
X

സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ സെഞ്ച്വറിയുടെ മുഴുവൻ ക്രഡിറ്റും ക്യാപ്റ്റൻ സഞ്ജു സാംസണെന്ന് രാജസ്ഥാൻ റോയൽസ് ഓപണർ ജോസ് ബട്‌ലർ. സഞ്ജുവിന് ഒപ്പം ബാറ്റു ചെയ്യുന്നത് രസകരമായ അനുഭവമാണ് എന്നും ബട്‌ലർ പറഞ്ഞു.

'അവൻ ഒരു രസകരമായ സ്വഭാവക്കാരനാണ്. വന്ന ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തി. അത്ഭുതകരമായിരുന്നു അത്. മറുഭാഗത്ത് അത് നമ്മുടെ സമ്മർദം കുറയ്ക്കും. അവൻ എല്ലായ്‌പ്പോഴും സ്‌കോർ ചെയ്യാനാണ് നോക്കുന്നത്. ബാറ്റു ചെയ്യാൻ പ്രയാസപ്പെടുന്ന വേളയിലാണ് അവൻ കുറച്ച് മികച്ച ഷോട്ടുകൾ കളിക്കുന്നത്. അത് എന്റെ സമ്മർദ്ദമകറ്റി' - അദ്ദേഹം പറഞ്ഞു.

സൺറൈസേഴ്‌സിനെതിരെ 64 പന്തിൽ നിന്ന് 124 റൺസാണ് ബട്‌ലർ അടിച്ചു കൂട്ടിയിരുന്നത്. 220 റൺസെടുത്ത റോയൽസിനെതിരെ 20 ഓവറിൽ165 റൺസ് മാത്രമാണ് സൺറൈസേഴ്‌സിന് എടുക്കാനായിരുന്നത്. വൺഡൗണായി വന്ന സഞ്ജു 33 പന്തിൽ നിന്ന് 48 റൺസടിച്ചിരുന്നു.

TAGS :

Next Story