വീണ്ടും സ്വപ്‌നഫൈനൽ വരുമോ? മുംബൈ പടയോട്ടം തകർക്കുമോ ഗുജറാത്ത്?
ഇതിനുമുൻപ് രണ്ട് ടീമുകളും മൂന്നു മത്സരങ്ങളില്‍ നേർക്കുനേർ വന്നപ്പോൾ രണ്ടു തവണയും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു
അഹ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ എതിരാളികളെ ഇന്ന് അറിയാം. രണ്ടാം ക്വാളിഫയർ പോരാട്ടത്തിന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഇന്ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഇറങ്ങും. ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്.
ഗുജറാത്തിനെ തകർത്ത് ഒരിക്കൽകൂടി ചെന്നൈ-മുംബൈ സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ, രണ്ടാം സീസൺ കളിക്കുന്ന ഗുജറാത്ത് മുംബൈ പടയോട്ടം അവസാനിപ്പിച്ച് തുടർച്ചയായ രണ്ടാം കിരീടത്തിനുള്ള സാധ്യതകൾ സജീവമാക്കുമോ? രണ്ടു ടീമുകളും മികച്ച ഫോമിലാണെന്നതു കൊണ്ട് ഇന്നത്തെ മത്സരത്തിൽ തീപ്പാറുമെന്നുറപ്പാണ്. ഗുജറാത്ത് കഴിഞ്ഞ സീസണിലെ ഫോം തുടരുമ്പോൾ മോശം തുടക്കത്തിനുശേഷം ഗംഭീര തിരിച്ചുവരവാണ് മുംബൈ നടത്തുന്നത്.
ഇതിനുമുൻപ് രണ്ട് ടീമുകളും മൂന്നു മത്സരങ്ങളില്‍ നേർക്കുനേർ വന്നപ്പോൾ രണ്ടു തവണയും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. മറ്റ് ടീമുകൾക്കുമേലെല്ലാം കൃത്യമായ മേധാവിത്വം പുലർത്തുന്ന ഗുജറാത്ത് മുംബൈയ്ക്ക് മുന്നിൽ മാത്രമാണ് പതറിയിട്ടുള്ളത്. ആ ആത്മവിശ്വാസം നിർണായക മത്സരത്തിൽ രോഹിത് ശർമയ്ക്കും സംഘത്തിനുമുണ്ടാകും. അതേസമയം, ബാറ്റിങ്ങിലും ഫീൽഡിലും ബൗളിങ്ങിലും ഒരുപോലെ കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന കരുത്ത് തന്നെയാകും ഗുജറാത്തിന്റെ ആത്മവിശ്വാസം.
Summary: GT vs MI Qualifier 2 Live Updates, IPL 2023
Adjust Story Font
16