ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; താഴോട്ടിറങ്ങി ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടം
ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്. ആഷസ് പരമ്പര തൂത്തുവാരിയ ആസ്ട്രേലിയ രണ്ടാമതും പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നിരാശ. പുതിയതായി പുറത്തുവന്ന പോയിന്‍റ് പട്ടിക അനുസരിച്ച് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്ന സമയത്ത് നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം തുടര്‍ച്ചയായി രണ്ട് പരാജയം ഏറ്റുവാങ്ങിയിരുന്നു.
ജൊഹന്നാസ്ബര്‍ഗിലും കേപ്ടൌണിലും പരാജയപ്പെട്ടതോടെ പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. ഇതിനുപിന്നാലെ പുറത്തുവന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലാണ് ഇന്ത്യ നാലില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. ഇന്ത്യക്കെതിരായ പരമ്പര വിജയത്തോടെ ദക്ഷിണാഫ്രിക്ക സ്ഥാനം മെച്ചപ്പെടുത്തി നാലം സ്ഥാനത്തെത്തി. നേരത്തെ പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തായിരുന്നു.
ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്. ആഷസ് പരമ്പര തൂത്തുവാരിയ ആസ്ട്രേലിയ രണ്ടാമതും പാകിസ്താന്‍ മൂന്നാം സ്ഥാനത്തുമുണ്ട്. നാല് ജയത്തോടെ 53 പോയിന്‍റുമായി ഇന്ത്യക്കാണ് പട്ടികയില്‍ ഏറ്റവുമധികം പോയിന്‍റ്. പക്ഷേ പോയിന്‍റിന്‍റെ ശതമാനം അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നവുമായെത്തിയ ഇന്ത്യന്‍ ടീമിന് നിരാശയായിരുന്നു ഫലം. കേപ്ടൌണ്‍ ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിലെ വിധി തന്നെയായിരുന്നു ഇന്ത്യയെ അവസാന ടെസ്റ്റിലും തേടിയെത്തിയത്. വെല്ലുവിളി ഉയര്‍ത്താതെ തന്നെ ടീം ഇന്ത്യ കീഴടങ്ങി. ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ കേപ്ടൗണിലും പരാജയ പരമ്പര ആവര്‍ത്തിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക.
നേരത്തെ നാലാം ദിവസം തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി കളി തിരിച്ചുപിടിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ തകർക്കുകയായിരുന്നു ഇന്ന് പീറ്റേഴ്‌സനു റസി വാൻ ഡെർ ഡസ്സനും ചേർന്ന്. പീറ്റേഴ്‌സൺ ഏകദിന ശൈലിയിലാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 113 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത് ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ച ശേഷമാണ് പീറ്റേഴ്സണ്‍ മടങ്ങിയത്. 41 റണ്‍സുമായി റാസ്സി വാന്‍ഡെര്‍ ദസ്സനും 32 റണ്‍സുമായി ടെംബ ബവുമയും ദക്ഷിണാഫ്രിക്കക്കായി പുറത്താകാതെ നിന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (16), നായകന്‍ ഡീന്‍ എള്‍ഗാര്‍ (30) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.
Adjust Story Font
16